‘സ്ലീവാച്ചന്റെ മാലാഖ അല്ലിയോ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി വീണ നന്ദകുമാർ..’ – ഫോട്ടോസ് വൈറൽ

2017-ൽ പുറത്തിറങ്ങിയ കടംകഥ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി വീണ നന്ദകുമാർ. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് പോയ വീണ അവിടെയൊരു പടത്തിൽ അഭിനയിച്ചു. മലയാളത്തിലെ ആദ്യ സിനിമ വലിയ ശ്രദ്ധനേടിയിരുന്നില്ല. പക്ഷേ പിന്നീട് 2019-ൽ ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

ഇന്നും ആ സിനിമയിലെ പ്രകടനത്തിന്റെ പേരിലാണ് വീണ അറിയപ്പെടുന്നത്. കാരണം അത്ര മനോഹരമായിട്ടാണ് വീണ സിനിമയിലെ റിൻസി എന്ന കഥാപാത്രം ചെയ്തത്. ക്ലൈമാക്സ് രംഗങ്ങളിൽ പ്രേക്ഷകരുടെ കണ്ണുനിറയുന്ന പ്രകടനം കൊണ്ട് കൈയടി നേടിയാണ് വീണ ആരാധകരെ സ്വന്തമാക്കിയത്. അതിന് ശേഷം കോഴിപ്പോര്, ലവ് തുടങ്ങിയ സിനിമകളിൽ വീണ അഭിനയിച്ചു.

കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ മോഹൻലാൽ നായകനായി ബ്രഹ്മണ്ഡ സിനിമയായ മരക്കാറിലാണ് വീണയുടെ അവസാന റിലീസ് ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് മുമ്പ് ഷൂട്ട് സിനിമയായിരുന്നു അത്. മരക്കാരിൽ വളരെ ചെറിയ റോളിലാണ് വീണ അഭിനയിച്ചിരുന്നത്. മമ്മൂട്ടി-അമൽ നീരദ് സിനിമയായ ഭീഷ്മപർവമാണ് വീണയുടെ അടുത്ത സിനിമ.

ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥനിലും വീണയാണ് നായിക. കെട്ട്യോളിന് ശേഷം സോഷ്യൽ മീഡിയയിലും താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചു. മറ്റു താരങ്ങളെ പോലെ അധികം സജീവമല്ലെങ്കിൽ കൂടിയും വീണ ഫോട്ടോഷൂട്ടുകളൊക്ക ചെയ്യാറുണ്ട്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ സോമചന്ദ്രൻ എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് വീണയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ജോബിന വിൻസെന്റാണ് വീണയുടെ ഫോട്ടോഷൂട്ടിന് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അഷ്ന ആഷാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. വീണയുടെ ലുക്ക് ഒരു രക്ഷയുമില്ലെന്നാണ് ആരാധകർ പറയുന്നത്. വീണയുടെ നീളൻ മുടിക്ക് കണ്ണ് തട്ടാതിരിക്കട്ടെയെന്നും ചിലർ പറയുന്നുണ്ട്.