ദിലേഷ് പോത്തന്റെ സംവിധാനത്തിൽ ഇറങ്ങിയ മലയാളികൾ റിയലിസ്റ്റിക് സിനിമയെന്ന് വിശേഷിപ്പിച്ച ഒരു ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ സിനിമയിൽ നിമിഷ സജയനായിരുന്നു നായികയായി എത്തിയത്. ആദ്യമായി നായികയായി അഭിനയിച്ച ചിത്രമായിരുന്നിട്ട് കൂടിയും നിമിഷ വളരെ ഭംഗിയായി അത് അവതരിപ്പിച്ചു.
സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി നിമിഷ മാറുകയും ചെയ്തിരുന്നു. ആദ്യ ചിത്രത്തിന് ശേഷം കൂടുതൽ അവസരങ്ങൾ വന്നെത്തിയ നിമിഷ, ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളാണ്. മലയാളി ആണെങ്കിൽ കൂടിയും നിമിഷ വളർന്നതെല്ലാം മുംബൈയിലാണ്. നിമിഷയുടെ ആദ്യ മറാത്തി ചിത്രം ഈ കഴിഞ്ഞ ദിവസമാണ് റിലീസായത്.
തുറമുഖമാണ് ഇനി ഇറങ്ങാനുള്ള നിമിഷയുടെ സിനിമ. അതെ സമയം ഷൂട്ടിംഗ് ഇല്ലാത്തതുകൊണ്ട് തന്നെ ഇപ്പോൾ യാത്രകൾക്ക് സമയം കണ്ടെത്തിയിരിക്കുകയാണ് നിമിഷ. അടിച്ചുപൊളിക്കാൻ വേണ്ടി പോകുന്നവരെ വച്ച് നോക്കുമ്പോൾ നിമിഷ കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ പോയയൊരാളാണ്. ഇംഗ്ലണ്ടിലേക്ക് ആണ് നിമിഷ യാത്ര പോയിരിക്കുന്നത്. ഇംഗ്ലണ്ടിൽ പ്രശസ്തമായ സ്ഥലങ്ങൾ നിമിഷ സന്ദർശിച്ചിട്ടുണ്ട്.
സെപ്തംബർ 22 മുതലാണ് നിമിഷ ഇംഗ്ലണ്ടിലുള്ള ചിത്രങ്ങൾ പങ്കുവച്ചു തുടങ്ങിയത്. ഇംഗ്ലണ്ടിലെ ബെർഷിരെയിലെ സലാഫ്, കോവന്റ് ഗാർഡൻ, എഡിൻബുർഗ്, നാഷണൽ ഗാലറിസ് ഓഫ് സ്കോട്ലൻഡ്, റൈറ്റേഴ്സ് മ്യൂസിയം, സ്കോട്ടിഷ് നാഷണൽ ഗാലറിസ് ഓഫ് മോഡേൺ ആർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിമിഷ പോയതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. മനോഹരമായ കാഴ്ചകൾ എന്നാണ് ഇവയെ വിശേഷിപ്പിക്കാൻ പറ്റുന്നത്.