‘വളർത്തു നായയ്ക്ക് ഒപ്പം ക്രിസ്തുമസ് ആഘോഷിച്ച് നിമിഷ സജയൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ദിലേഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നിമിഷ സജയൻ. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ചതോടെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ നല്ല വേഷങ്ങൾ നിമിഷയെ തേടിയെത്തുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമേ തമിഴിലും നിമിഷ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട്, മാലിക്, തുറമുഖം തുടങ്ങിയ സിനിമകളിലെ പ്രകടനം പ്രേക്ഷകർ എടുത്തു പറഞ്ഞിട്ടുള്ളത്. സിനിമയിൽ കൂടുതലും സീരീസ് റോളുകളിലാണ് നിമിഷ അഭിനയിച്ചിട്ടുള്ളത്. അതിന്റെ പേരിൽ ചില വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അല്ലാത്ത കഥാപാത്രങ്ങൾ നിമിഷയ്ക്ക് പറ്റില്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങൾ വരുന്നത് നിമിഷയുടെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണെന്നും മറുപടികളും വരാറുണ്ട്.

സിനിമയ്ക്ക് പുറത്ത് തന്റെ നിലപാടുകൾ തുറന്ന് സംസാരിക്കുന്ന ഒരാളാണ് നിമിഷ. അതിന്റെ പേരിൽ വിമർശനങ്ങൾ കേട്ടിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ജിഗർത്തണ്ട ഡബിൾ എക്സ് എന്ന സിനിമയാണ്‌ നിമിഷയുടെ അവസാനം ഇറങ്ങിയ ചിത്രം. തമിഴിൽ വലിയ വിജയം നേടിയ ചിത്രമാണ് ഇത്. മലയാളത്തിൽ അദൃശ്യ ജാലകങ്ങൾ എന്ന സിനിമയും ഇറങ്ങിയിരുന്നു.

ഇപ്പോഴിതാ ക്രിസ്തുമസ് ദിനത്തിൽ നിമിഷ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വളർത്തു നായയ്ക്ക് ഒപ്പം ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ തന്റെ അക്കൗണ്ടിലൂടെ പങ്കുവച്ചത്. കാണാൻ ഹോട്ടായിട്ടുണ്ടെന്നും ക്യൂട്ട് ആയിട്ടുണ്ടെന്നുമൊക്കെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് പറയുകയും ചെയ്തു. തമിഴിലാണ് നിമിഷയുടെ അടുത്ത ചിത്രവും.