December 11, 2023

‘പൂവ് കൊണ്ട് നാണത്തോടെ മുഖം മറച്ച് നടി നിമിഷ സജയൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി തൊണ്ടിമുതലും ദൃക് സാക്ഷിയും എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച നടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലിലെ ശ്രീജ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വച്ച നിമിഷയുടെ സിനിമ വർഷങ്ങളായിരുന്നു പിന്നീടിങ്ങോട്ട് കണ്ടത്. ഈടെയായിരുന്നു നിമിഷയുടെ അടുത്ത സിനിമ. പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിച്ചു.

സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുള്ള ഒരാളാണ് നിമിഷ. ചോല, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ നിമിഷയുടെ പ്രകടനം പ്രശംസീയമാണ്. ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന തുറമുഖമാണ് നിമിഷയുടെ അടുത്ത സിനിമ. ഒരു തെക്കൻ തല്ല് കേസാണ് നിമിഷയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ഹിന്ദിയിലും തമിഴിലും ഓരോ സിനിമകൾ വീതം വരാനുമുണ്ട്.

തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ഒരുപാട് പേരുടെ വിമർശനങ്ങൾ ചിലപ്പോഴൊക്കെ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് പലപ്പോഴും തന്റെ നിലപാടുകൾ വ്യക്തിമായി സംസാരിച്ചിട്ടുള്ള ഒരാളാണ് നിമിഷ. വിമർശകരേക്കാൾ ആരാധകരുള്ളതുകൊണ്ട് തന്നെ നിമിഷ അതൊന്നും മൈൻഡ് ചെയ്യാറില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കാനും നിമിഷ ശ്രദ്ധിക്കാറുണ്ട്.

നല്ലയൊരു ആർട്ടിസ്റ്റ് കൂടിയാണ് നിമിഷ എന്ന് മനസ്സിലാവുന്നതാണ്. താൻ വരച്ച ചിത്രങ്ങൾ നിമിഷ പോസ്റ്റ് ചെയ്യാറുണ്ട്. അതേസമയം നിമിഷ ഒരു പൂവ് കൊണ്ട് മുഖം മറച്ചിരിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്. ഗോവയിൽ വച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത്. താരം ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് ഗോവയിലേക്ക് പോയിരിക്കുകയാണെന്ന് തോന്നുന്നു.