‘മേക്കോവറുകളുടെ രാജകുമാരി തന്നെ!! പുത്തൻ ഹെയർ സ്റ്റൈലിൽ ഞെട്ടിച്ച് പ്രയാഗ മാർട്ടിൻ..’ – ഫോട്ടോസ് വൈറലാകുന്നു

മോഹൻലാലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ അസർ എന്ന കഥാപാത്രത്തിന്റെ അനിയത്തി റോളിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. അത് കഴിഞ്ഞ് ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലും ചെറിയ വേഷത്തിൽ അഭിനയിച്ച ശേഷമാണ് തമിഴിൽ പിസ്സാസിൽ നായികയായി അരങ്ങേറ്റം കുറിച്ചത്.

മലയാളത്തിലും ഒരു ഹൊറർ ചിത്രത്തിലൂടെ തന്നെയാണ് പ്രയാഗ നായികയായത്. ഒരു മുറൈ വന്ത് പാർത്തയാ എന്ന ഉണ്ണി മുകുന്ദൻ നായകനായ സിനിമയിലാണ് പ്രയാഗ മലയാളത്തിൽ ആദ്യമായി നായികയായത്. പിന്നീട് ഇങ്ങോട്ട് പ്രയാഗ നിരവധി സിനിമകളിൽ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ നായികയായി അഭിനയിച്ച രാമലീലയാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത്.

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലും പ്രയാഗ നായികയായിഅഭിനയിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പ്രയാഗ നായികയായ ഒരു ആന്തോളജി ചിത്രം മാത്രമാണ് ഇറങ്ങിയത്. സൂര്യയുടെ നായികയായി നവരസ എന്ന ആന്തോളജി സിനിമയാണ് അവസാനമായി ഇറങ്ങിയത്. അതും ഒ.ടി.ടി റിലീസായിരുന്നു. ടെലിവിഷൻ ചാനൽ ഷോകളിലും പ്രയാഗ വളരെ സജീവമായി നിൽക്കാറുണ്ട്.

പ്രയാഗയുടെ പുതിയ ഹെയർ സ്റ്റൈലിലുള്ള ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മേക്കോവറുകളുടെ രാജകുമാരി എന്നാണ് പ്രയാഗയുടെ ഫോട്ടോസ് കണ്ടിട്ട് ആരാധകർ പറയുന്നത്. വെള്ള കളറിലേക്ക് പ്രയാഗ തന്റെ ഹെയർ സ്റ്റൈൽ മാറ്റിയിരുന്നു. ലേഡി അജിത് കുമാർ എന്നും ചിലർ ലുക്ക് കണ്ടിട്ട് വിശേഷിപ്പിച്ചിട്ടുണ്ട്. കുറച്ചുപേർ പ്രയാഗയ്ക്ക് ഇത് ചേരുന്നില്ലെന്നും പറയുന്നുണ്ട്.

ചിത്രങ്ങൾ – അരുൺ ബാബു.