തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി നിമിഷ സജയൻ. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നിമിഷ മിക്കപ്പോഴും സിനിമയിൽ സീരിയസ് വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച മിക്ക പടങ്ങളിലും നിമിഷ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ചോല എന്ന സിനിമയിൽ അഭിനയത്തിലൂടെ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം ധാരാളം അവാർഡുകൾ നിമിഷയെ തേടിയെത്തുമെന്ന് തന്നെയാണ് പ്രേക്ഷകർ കരുതുന്നത്. ഓരോ സിനിമ കഴിയുമ്പോഴും ആരാധകരും കൂടിവരികയാണ് നിമിഷയ്ക്ക് എന്നതാണ് സത്യം.
ഈട, ഒരു കുപ്രസിദ്ധ പയ്യൻ, സ്റ്റാൻഡ് അപ്പ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, വൺ, നായാട്ട്, മാലിക് തുടങ്ങിയ സിനിമകളിലും നിമിഷ അഭിനയിച്ചിട്ടുണ്ട്. നിവിൻ പൊളി നായകനായി എത്തുന്ന തുറമുഖം എന്ന സിനിമയിലാണ് ഇനി നിമിഷ അഭിനയിക്കാൻ പോകുന്നത്. സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ തന്റെ രാഷ്ട്രീയ നിലപാടുകളും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന ഒരാളാണ് നിമിഷ.
സിനിമയിൽ ഒരേ ടൈപ്പ് കഥാപാത്രങ്ങളാണ് നിമിഷ ചെയ്യുന്നതെന്ന് പറഞ്ഞ സോഷ്യൽ മീഡിയയിൽ ഈ അടുത്തിടെ ട്രോളുകൾ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റുകളാണ് വൈറലാവുന്നത്. കടൽ തീരത്ത് നിന്നും ഒരു കിടിലം ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് നിമിഷ സജയൻ. 12 സെക്കന്റുകളിൽ മിന്നിമറയുന്ന ഭാവങ്ങളും വിഡിയോയിൽ കാണാം.