‘അമ്പോ!! ഇതൊക്കെയാണ് മേക്കോവർ, തിരിച്ചുവരവിൽ ഞെട്ടിച്ച് നടി യാഷിക ആനന്ദ്..’ – ഫോട്ടോസ് വൈറൽ

ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പല ഭാഷകളിലും അതിന്റെതായ പതിപ്പുകളുള്ള ബിഗ് ബോസിന് എപ്പോഴും കാഴ്ചക്കാർ ഏറെയാണ് എന്നതാണ് സത്യം. മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ നൂറ് ദിവസം താമസിക്കുകയും അവസാനം വരെ ജനങ്ങളുടെ പിന്തുണയോടെ പിടിച്ചുനിൽക്കുന്നു താരം വിജയിയായി തീരുകയും ചെയ്യുന്നതാണ് ബിഗ് ബോസ് ഷോ.

മലയാളത്തിലും ബിഗ് ബോസിന്റെ പതിപ്പ് വിജയകരമായി മൂന്ന് സീസണുകൾ പിന്നിട്ടുണ്ട്. മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്നത് തമിഴ് പതിപ്പാണ്. തമിഴിൽ ഇതിനോടകം അഞ്ച് സീസോണുകളാണ് പൂർത്തിയായിട്ടുള്ളത്. അതിൽ തന്നെ അഞ്ചാം സീസൺ ഈ അടുത്തിടെയാണ് പൂർത്തിയായത്. ബിഗ് ബോസിന്റെ രണ്ടാം സീസോണിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരാളാണ് നടി യാഷിക ആനന്ദ്.

അതിന് മുമ്പ് തന്നെ യാഷിക തമിഴ് പ്രേക്ഷകർ സുപരിചിതയാണ്. ധ്രുവങ്ങൾ പതിനാറ് എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് യാഷിക പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമയാണ് യാഷികയ്ക്ക് തമിഴ് പ്രേക്ഷകർക്ക് ഇടയിൽ ആരാധകർ ഉണ്ടാക്കി കൊടുത്തത്. പിന്നീട് തമിഴ് ബിഗ് ബോസിൽ എത്തിയ താരത്തിന് കൂടുതൽ പിന്തുണ ലഭിച്ചു.

തമിഴ് ബിഗ് ബോസിൽ യാഷിക 98-ആം ദിവസം ഷോയിൽ നിന്ന് 5 ലക്ഷം എടുത്ത് പിന്മാറിയ മത്സരാർത്ഥി ആയിരുന്നു യാഷിക. യാഷികയ്ക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. യാഷികയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ദുവിന്റെ സ്റ്റൈലിങ്ങിൽ ത്രിസ്റ്റിൽ ക്ലോവറിന്റെ ഔട്ട് ഫിറ്റ് ധരിച്ചാണ് യാഷിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഗണേഷ് വെട്രിവേൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.