‘കാര്യമാക്കേണ്ട.. ഇത് ഹോളിയാണ്! കളറിൽ പൊതിഞ്ഞ് നടി നിമിഷ സജയൻ..’ – ചിത്രങ്ങൾ വൈറലാകുന്നു

തൊണ്ടിമുതൽ ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി നിമിഷ സജയൻ. അതിന് ശേഷം നിരവധി മലയാള സിനിമകളിൽ നിമിഷ സജയൻ നായികയായിട്ടുണ്ട്. നായികാപ്രാധാന്യമുള്ള സിനിമകളിലാണ് നിമിഷ കൂടുതൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ ഇപ്പോഴുള്ളതിൽ മികച്ച നടിമാരിൽ ഒരാളായിട്ടാണ് പ്രേക്ഷകരും നിമിഷയെ കുറിച്ച് വിലയിരുത്തുന്നത്.

ഇപ്പോൾ തമിഴിൽ അഭിനയിച്ച് കൈയടി നേടി കഴിഞ്ഞ് നിൽക്കുന്ന നിമിഷയ്ക്ക് ബോളിവുഡിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. മിഷൻ: ചാപ്റ്റർ വൺ ആണ് നിമിഷയുടെ അവസാനമിറങ്ങിയത്. ഇത് കൂടാതെ പോക്കർ എന്ന വെബ് സീരീസും ഈ വർഷം നിമിഷയുടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് നിമിഷയുടെ അതിലെ പ്രകടനത്തിനും കിട്ടിയത്. അദൃശ്യ ജാലകങ്ങളാണ് മലയാളത്തിലെ അവസാനം ഇറങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ നിമിഷ സജയൻ ഇപ്പോഴിതാ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “കാര്യമാക്കേണ്ട.. ഇത് ഹോളിയാണ്..”, എന്ന ഹിന്ദിയിൽ ക്യാപ്ഷൻ എഴുതിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അഭിലാഷ് മുല്ലശ്ശേരിയാണ് ഇതിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മുഖത്ത് മുഴുവനും നിറങ്ങൾ എറിഞ്ഞിരിക്കുന്ന രീതിയിലാണ് ചിത്രങ്ങൾ എടുത്തത്.

നിമിഷയ്ക്ക് ഹോളി ആശംസിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. കാണാൻ നല്ല ഹോട്ടായിട്ടുണ്ടെന്നും ചിലർ ചിത്രങ്ങൾക്ക് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ലണ്ടറാണി എന്ന ഹിന്ദി ചിത്രമാണ് ഇനി സഞ്ജുവിന്റെ പുറത്തിറങ്ങാനുള്ളത്. മലയാളത്തിലെ അടുത്ത ചിത്രം ഏതാണെന്ന് ഇതുവരെ താരം പങ്കുവച്ചിട്ടില്ല. അഭിനയസാധ്യതയുള്ള സിനിമകൾ മാത്രമാണ് നിമിഷ പൊതുവേ തിരഞ്ഞെടുക്കാറുള്ളത്.