‘ജയറാം മാമയുടെ ചെണ്ടമേളം കേട്ട് ആസ്വദിക്കാൻ എത്തിയ കുഞ്ഞ് ആരാധകൻ..’ – സന്തോഷം പങ്കുവച്ച് ദിവ്യ എസ് അയ്യർ

പത്തനംതിട്ട ജില്ല മുൻ കളക്ടറും ഇപ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറുമായ വ്യക്തിയാണ് ദിവ്യ എസ് അയ്യർ. മെഡിക്കൽ ഡോക്ടറായിരുന്ന ദിവ്യ തന്റെ ഇഷ്ടപ്രകാരം ഐഎഎസിലേക്ക് തിരിയുകയായിരുന്നു. പത്തനംതിട്ട കളക്ടറായി ചുമതല എടുത്ത ശേഷമാണ് ദിവ്യ എസ് അയ്യർക്ക് ഇത്രത്തോളം ജനപിന്തുണ ലഭിക്കുന്നത്. ജനങ്ങളോട് വളരെ നല്ലരീതിയിൽ ഇടപഴകിയ ആളാണ്.

ശബരിമല സീസൺ സമയമാകുമ്പോൾ തീർത്ഥാടനം ഏകോപിപ്പിക്കാൻ മുൻനിരയിൽ നിന്നത് ദിവ്യ ആയിരുന്നു. കടുത്ത ഈശ്വര വിശ്വാസി കൂടിയായിരുന്ന ദിവ്യ എല്ലാ വിശ്വാസ ചടങ്ങുകളുടെയും ഭാഗമായിട്ടുണ്ട്. അതുംകൊണ്ട് കൂടിയും പത്തനംതിട്ടക്കാർ ദിവ്യയെ നെഞ്ചിലേറ്റി. വളരെ അപ്രതീക്ഷിതമായ വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായി ചുമതല എടുക്കേണ്ടി വരികയും പത്തനംതിട്ടയോട് കണ്ണീരോട് യാത്ര പറഞ്ഞത്.

2017-ലാണ് കോൺഗ്രസ് യുവനേതാവായിരുന്ന കെ.എസ് ശബരീനാഥുമായി ദിവ്യ വിവാഹിതയാകുന്നത്. ഒരു മകനുമുണ്ട്. മൽഹർ എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ മകൻ മലയാളത്തിലെ സൂപ്പർതാരമായ ജയറാമിന്റെ ചെണ്ടമേളം ആസ്വദിക്കാൻ എത്തിയതും അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നതുമായ ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മകൻ അവസാനം ഉറങ്ങി പോയതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

“ജയറാം മാമയുടെ ചെണ്ടമേളം കേട്ടാസ്വദിക്കാനായി എത്തിയ കുഞ്ഞാരാധകൻ..”, എന്ന ക്യാപ്ഷനോടെയാണ് ജയറാം കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഫോട്ടോ ദിവ്യ പങ്കുവച്ചത്. കരിക്കകം ശ്രീ ചാമുണ്ഡി ഭഗവതീ ക്ഷേത്രത്തിൽ വച്ച് നടന്ന ചെണ്ടമേളം കാണാനാണ് ദിവ്യ മകനൊപ്പം എത്തിയത്. ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ ചെണ്ടമേളത്തിന് നേതൃത്വം കൊടുത്ത് നടൻ ജയറാം ആയിരുന്നു.