‘ഒരുപാട് നാളുകൾക്ക് ശേഷം ഒരു അതിഥി എത്തുന്ന മഹത്തായ ദിനം..’ – ബിഎംഡബ്ല്യു കാർ സ്വന്തമാക്കി രശ്മി ആർ നായർ

മലയാളികൾക്ക് വളരെ സുപരിചിതയായ വ്യക്തിയാണ് ചുംബനസമര നായികയും സോഷ്യൽ ആക്ടിവിസ്റ്റും മോഡലുമായ രശ്മി ആർ നായർ. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്യുന്നത് കൂടാതെ ഇറോട്ടിക് ആയിട്ടുള്ള വീഡിയോസും രശ്മി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുവഴി നല്ല രീതിയിൽ ഒരു വരുമാനവും രശ്മി ആർ നായർ നേടിയെടുക്കാറുണ്ട്.

അത്യാഡംബരമായ ഒരു വീടും കാറുമൊക്കെ അതുവഴി രശ്മിയും ഭർത്താവ് രാഹുൽ പശുപാലനും സ്വന്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന ഒരാളുകൂടിയാണ് രശ്മി. രശ്മിയെ ഇഷ്ടപ്പെടുന്നത് പോലെ തന്നെ ഇഷ്ടപ്പെടാത്ത ആളുകളും ഒരുപാട് പേരുണ്ട്. ഒരു ഇടതുപക്ഷ അനുഭാവി കൂടിയാണ് രശ്മിയും രാഹുൽ പശുപാലനും.

നേരത്തെ ബിഎംഡബ്ല്യൂവിന്റെ 3 സീരീസ് വാഹനം താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ അത് മാറ്റി ബിഎംഡബ്ല്യൂവിന്റെ 3 സീരിസിലെ ജി20 മോഡൽ കാർ സ്വന്തമാക്കിയിരിക്കുകയാണ്. “ഒരുപാട് നാളുകൾക്കു ശേഷം ഒരതിഥിയെത്തുന്ന മഹത്തായ ദിനം.. എന്റെ ഗ്യാരേജിലേക്കു സ്വാഗതം..”, എന്ൻ ക്യാപ്ഷനോടെയാണ് രശ്മി ആരാധകരുമായി ഈ സന്തോഷം പങ്കുവച്ചിട്ടുള്ളത്. 2022-ൽ സ്കോർപിയോ എൻ സ്വന്തമാക്കിയിരുന്നു.

മെൽബൺ റെഡ് നിറത്തിലെ ബിഎംഡബ്ല്യൂ കാറാണ് രശ്മി വാങ്ങിയത്. ഇതിന് മുമ്പുള്ളതും ചുവപ്പ് നിറത്തിലെ തന്നെയായിരുന്നു. ഇടതുപക്ഷക്കാരി ആയതുകൊണ്ടാണോ ചുവപ്പ് തന്നെ വാങ്ങിയതെന്ന് സംശയമുണ്ട്. അതേസമയം കമ്മ്യൂണിസ്റ്റ് ആയിട്ട് കൂടിയും ക്ഷേത്രത്തിൽ കൊണ്ടുപോയി വാഹനം പൂജയൊക്കെ ചെയ്യുകയും അതിന് മുന്നിൽ നിൽക്കുന്ന ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. 70 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.