‘ബിഗ് ബോസിലെ നിമിഷയല്ലേ ഇത്!! ദുബായ് മറീന ബീച്ചിൽ ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. നാല് സീസണുകൾ ഇതിനോടകം കഴിഞ്ഞ ബിഗ് ബോസിന്റെ അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് അതിന്റെ പ്രേക്ഷകർ. പല വിഭാഗങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തരായ ജോലിയും സ്വഭാവമുള്ള ഒരുപറ്റം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഷോയ്ക്ക് റേറ്റിംഗ് വളരെ കൂടുതലാണ്. നൂറ് ദിനം പുറത്താക്കാതെ പ്രേക്ഷകരുടെ വോട്ട് നേടുന്നവരാണ് വിജയിയാകുന്നത്.

ഈ കഴിഞ്ഞ ബിഗ് ബോസ് സീസണിൽ വിജയിയായത് ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ദിൽഷ പ്രസന്നൻ ആയിരുന്നു. ആ സീസണിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു മത്സരാർത്ഥി ആയിരുന്നു മോഡലായ നിമിഷ പി.എസ്. വ്യക്തമായ കാഴ്ചപ്പാടുകളും മറുപടികളും ഉണ്ടായിരുന്ന ഒരാളായിരുന്നു നിമിഷ. പതിനാലാം ദിവസത്തിൽ നിന്ന് ഷോയിൽ നിന്ന് കുറഞ്ഞ് വോട്ട് കാരണം നിമിഷ പുറത്തായിരുന്നു.

പക്ഷേ പ്രേക്ഷകരുടെ ആവശ്യപ്രകാരം നിമിഷയ്ക്ക് വീണ്ടും അവസരം നല്കുകയും രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും വീടിനുള്ളിലേക്ക് കയറുകയും ചെയ്തു. പിന്നീട് 49 ദിവസം ഷോയിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. പക്ഷേ അതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയെടുക്കാൻ നിമിഷയ്ക്ക് സാധിച്ചിരുന്നു. മോഡലായത് കൊണ്ട് തന്നെ ഫോട്ടോഷൂട്ടുകളിലൂടെ താരം സജീവമായി നിൽക്കാറുണ്ട്.

ഇത് കൂടാതെ റീൽസും നിമിഷ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദുബായിലെ മറീന ബീച്ചിൽ നിൽക്കുന്ന ചിത്രങ്ങൾ നിമിഷ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബീച്ച് ഡേ എന്ന് കുറിച്ചുകൊണ്ടാണ് നിമിഷ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. കൂളിംഗ് ഗ്ലാസ് വച്ച് ഷോർട്സ് ഇട്ട് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന നിമിഷയുടെ ഫോട്ടോസിന് ഹോട്ട് എന്നാണ് ആരാധകർ നൽകിയ കമന്റുകൾ. ജാസ്മിനും റിയാസും കൂടെയില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്.