എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി നിക്കി ഗൽറാണി. 1983-ൽ മഞ്ജുള എന്ന നായികാ കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലയാളി അല്ലെങ്കിൽ കൂടിയും നിക്കിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരുന്നു. ബാംഗ്ലൂരിൽ ജനിച്ചുവളർന്ന ഒരാളാണ് നിക്കി. പഠനം ശേഷം മോഡലിംഗ് രംഗത്ത് സജീവമാവുകയും ചെയ്തു.
ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന നിക്കി, മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് യുവനടൻ ആദി പിന്നിഷെട്ടിയുമായി 2022-ൽ വിവാഹിതായാവുകയും ചെയ്തിരുന്നു. നിക്കിയുടെ സഹോദരി സഞ്ജനയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര, രുദ്രസിംഹാസനം, ടീം 5, ധമാക്ക തുടങ്ങിയ മലയാള സിനിമകളിൽ നിക്കി അഭിനയിച്ചിട്ടുണ്ട്.
ലിജോ ജോസ് പല്ലിശേരി, മോഹൻലാൽ കൂട്ടുകെട്ടിൽ മലക്കോട്ട വാലിഭൻ എന്ന സിനിമയിൽ നിക്കിയും അഭിനയിക്കുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. മെയിൽ ആയിരുന്നു നിക്കിയും ആദിയും തമ്മിൽ വിവാഹിതരായത്. വിവാഹിതരായ ശേഷമുള്ള ആദ്യത്തെ ന്യൂ ഇയർ വന്നെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇരട്ടി സന്തോഷത്തിലാണ് നിക്കി. കഴിഞ്ഞ വർഷം താരത്തിന് ഏറെ സന്തോഷം നിറഞ്ഞതായിരുന്നു.
പുതുവർഷത്തിലെ ആദ്യത്തെ സൂര്യാസ്തമയം എന്ന് സൂചിപ്പിച്ചുകൊണ്ട് നിക്കി ഗൽറാണി പങ്കുവച്ച ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭർത്താവിന് ഒപ്പം ഒരു ബീച്ചിൽ സൂര്യാസ്തമയം കാണാൻ പോവുകയും, അവിടെ ഒരു കൊച്ചുകുട്ടിയെ പോലെ കളിക്കുന്ന ചിത്രങ്ങളാണ് നിക്കി പങ്കുവച്ചിരിക്കുന്നത്. ആദിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്തൊരു ക്യൂട്ട് ആണ് നിക്കിയെ കാണാൻ എന്ന് ആരാധകർ പറയുന്നു.