‘പുതുവർഷത്തെ വരവേറ്റ് അവതാരക മീനാക്ഷി രവീന്ദ്രൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

മഴവിൽ മനോരമയിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു ഗെയിം ഷോയാണ് ഉടൻ പണം. അതിന്റെ നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് സീസണുകളിൽ രാജ് കലേഷും മാത്തുക്കുട്ടിയും ആയിരുന്നു അവതാരകരായിരുന്നത്. പിന്നീടുള്ള സീസണുകളിൽ നടൻ ഡൈൻ ഡേവിസും മീനാക്ഷി രവീന്ദ്രനും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇരുവരുടെയും അവതരണം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

മഴവിൽ മനോരമയിലെ തന്നെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി മലയാളികൾക്ക് സുപരിചിതയാകുന്നത്. അതിന് ശേഷം സിനിമയിലേക്ക് വരികയും ചെയ്തു. ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിൻപുറത്ത് അച്യുതൻ എന്ന ചിത്രത്തിലാണ് ആദ്യമായി മീനാക്ഷി അഭിനയിച്ചത്. ഫഹദ് ഫാസിലിന്റെ മകളുടെ റോളിൽ മാലിക് എന്ന ചിത്രത്തിൽ മീനാക്ഷി അഭിനയിച്ചിരുന്നു.

ഈ വർഷം ഇറങ്ങിയ പ്രണവ് മോഹൻലാൽ നായകനായ ഹൃദയത്തിൽ ചെറിയ ഒരു വേഷത്തിൽ മീനാക്ഷി അഭിനയിച്ചിരുന്നു. തിയേറ്ററിൽ ഏറെ കൈയടി നേടുകയും ചെയ്തിരുന്നു മീനാക്ഷി. ഇപ്പോൾ ഉടൻ പണത്തിന്റെ നാലാമത്തെ സീസണിൽ അവതാരകയായി സജീവമായി നിൽക്കുകയാണ് മീനാക്ഷി. ഇത് കൂടാതെ സിനിമകളിലും മോഡലിംഗ് രംഗത്തും മീനാക്ഷി തിളങ്ങി നിൽക്കുന്നുണ്ട്.

ന്യൂ ഇയർ ആശംസകൾ ആരാധകർക്ക് നേർന്നുകൊണ്ട് മീനാക്ഷി ചെയ്ത കിടിലം ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ക്രിസ്തുമസ് തൊപ്പി തലയിൽ വച്ച് ഒരു നായകുട്ടിക്ക് ഒപ്പമുളള ഒരു ഷൂട്ടാണ് മീനാക്ഷി ചെയ്തത്. സുമേഷ് ശിവയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മീനാക്ഷിയുടെ അമ്മ ജയാ രവിയാണ് താരത്തിന് മേക്കപ്പ് ചെയ്തതെന്ന് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ഹോട്ടാണല്ലോ എന്ന് ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്.