December 11, 2023

‘എന്റെ ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗ് ഇങ്ങനെയായി പോയി..’ – വീഡിയോ പങ്കുവച്ച് നടി നസ്രിയ ഫഹദ്

വളരെ കുറച്ച് സിനിമകളിൽ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള മലയാളിയായ നടിയാണ് നസ്രിയ നാസിം ഫഹദ്. രാജാറാണി എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് നസ്രിയ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയത്. നേരം, ബാംഗ്ലൂർ ഡേയ്സ്, ഓം ശാന്തി ഓശാന തുടങ്ങിയ സിനിമകളിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നായികയായി നസ്രിയ മാറിയത്.

നായികയാകുന്നതിന് മുമ്പ് നസ്രിയ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള ഒരാളാണ്. 2014-ൽ വിവാഹിതയായ നസ്രിയ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. അതിന് ശേഷം ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിലും നസ്രിയ അഭിനയിച്ചിരുന്നു.

തമിഴിലും മലയാളത്തിലും മാത്രം ഇതുവരെ അഭിനയിച്ചിരുന്ന നസ്രിയ ആദ്യമായി തെലുങ്കിലേക്ക് പോവുകയാണ്. നാനിയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് തുടക്കം കുറിക്കുന്നത്. അന്റെ സുന്ദരനിക്കി’ എന്നാണ് സിനിമയുടെ പേര്. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തിൽ ഡബ് ചെയ്‌ത്‌ ‘ആഹാ സുന്ദര’ എന്ന പേരിൽ റിലീസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ജൂൺ 10-ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh)

സിനിമയുടെ ഡബ്ബിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമയായത് കൊണ്ട് തന്നെ ഡബ്ബിംഗ് ചെയ്യുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ കാണിച്ചുകൊണ്ട് ഒരു വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും പറക്കേണ്ടി വരുമെന്നാണ് വീഡിയോ കണ്ടിട്ട് ആരാധകർ പങ്കുവച്ച അഭിപ്രായം. “എന്റെ ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗ് ഇങ്ങനെ പോയി..” എന്നാണ് വീഡിയോയ്ക്ക് നസ്രിയ നൽകിയ ക്യാപ്ഷൻ.