‘ഭീഷ്മ പർവ്വത്തിലെ റേച്ചൽ അല്ലെ ഇത്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അനഘ..’ – ഫോട്ടോസ് വൈറൽ

ഭീഷ്മപർവ്വം എന്ന സിനിമയിലെ ഒട്ടുമിക്ക താരങ്ങളെയും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഒരുപാട് യുവതാരങ്ങൾ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിൽ തന്നെ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിച്ച് കൈയടി നേടിയ താരമാണ് നടി അനഘ. റേച്ചൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

കോഴിക്കോട് സ്വദേശിനിയായ അനഘയുടെ ആദ്യ സിനിമയായിരുന്നില്ല ഭീഷ്മപർവം. 2016-ൽ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലെ റോസി എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ അനഘ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സൗബിൻ സംവിധാനം ചെയ്ത പറവയിലും അനഘ അഭിനയിച്ചിട്ടുണ്ടായിരുന്നു.

അതിൽ ഷൈൻ നിഗത്തിന്റെ കാമുകിയുടെ റോളിലാണ് അനഘ അഭിനയിച്ചത്. ഇത് കൂടാതെ റോസാപ്പൂ എന്ന സിനിമയിലും അനഘ അഭിനയിച്ചിരുന്നു. ബഫൂൺ എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോൾ അനഘ അഭിനയിക്കുന്നത്. ഇപ്പോഴിതാ 2022 ക്യാൻ ചലച്ചിത്രോത്സവത്തിന്‍റെ വേദിയിൽ നിൽക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് അനഘ.

കാനിന്റെ വേദിയിൽ ഈ വർഷം നിരവധി ഇന്ത്യൻ താരങ്ങളായിരുന്നു എത്തിയിരുന്നത്. വെള്ള ഷോർട്ട് ടോപ്പ് ധരിച്ചാണ് അനഘ കാനിൽ പങ്കെടുക്കാനായി എത്തിയത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള അനഘയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അനഘയുടെ ഫോട്ടോയ്ക്ക് താഴെ “പാന്റ് ഇടാൻ മറന്നോ” എന്ന് ചില മോശം സദാചാര കമന്റുകളും വന്നിട്ടുണ്ട്.