‘എന്റെ മാനസപുത്രിയിലെ ഗ്ലോറി!! ബീച്ചിൽ തകർപ്പൻ ഡാൻസുമായി അർച്ചന സുശീലൻ..’ – വീഡിയോ വൈറൽ

സിനിമയിൽ അഭിനയിക്കുന്ന നായകന്മാരെ പോലെ തന്നെ പ്രേക്ഷകർ ആരാധകരായി മാറുന്ന വില്ലന്മാരുമുണ്ടാവാറുണ്ട്. അങ്ങ് ഹോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെ നമ്മൾ കണ്ടിട്ടുണ്ട്. സിനിമയിൽ വില്ലന്മാരായി അഭിനയിക്കുന്ന ജീവിതത്തിൽ നന്മയുള്ളവർ ആയിരിക്കുമെന്നും പലരും പറയാറുണ്ട്. ഒരുപക്ഷേ നായകന്മാരെക്കാൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നുന്നതും അവരുടെ പ്രകടനം ആയിരിക്കും.

അതുപോലെ ടെലിവിഷൻ രംഗത്ത് സീരിയലുകളിലും ഇതുപോലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നവരേക്കാൾ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്നത് വില്ലനായോ/വില്ലത്തിയായോ ഒക്കെ അഭിനയിച്ചവരെ ആയിരിക്കും. ചിലർ ആ സീരിയലിലെ കഥാപാത്രത്തിന്റെ പേരിലായിരിക്കും ഇന്നും അറിയപ്പെടുന്നത്. അത്തരത്തിൽ ഒരാളാണ് എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അർച്ചന സുശീലൻ.

അതിലെ ഗ്ലോറി എന്ന വില്ലത്തി റോളിലാണ് അർച്ചന അഭിനയിച്ചിരുന്നത്. മികച്ച പ്രകടനം കാഴ്ചവച്ച അർച്ചനയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. സിനിമയിൽ അഭിനയിക്കാൻ വരെ ക്ഷണം വരെ അതിലെ പ്രകടന മികവ് കൊണ്ട് ലഭിച്ചു. കുറെ സിനിമകളിൽ അഭിനയിക്കുകയും ചെയ്‌ത അർച്ചന കഴിഞ്ഞ വർഷം വിവാഹിതയാവുകയും അമേരിക്കയിലേക്ക് പോവുകയും ചെയ്തു.

ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലെ ആദ്യത്തെ സീസണിൽ മത്സരാർത്ഥി ആയിരുന്നു അർച്ചന. വിവാഹം കഴിഞ്ഞ് അമേരിക്കയിൽ പോയ അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അവിടെയൊരു ബീച്ചിൽ നിന്ന് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് അർച്ചന. തകർപ്പൻ എന്നാണ് ആരാധകർ കമന്റ് ചെയ്തത്.