‘ഇതൊരു റൈഡ് തന്നെ ആയിരുന്നു!! എട്ടാം വിവാഹ വാർഷികം ആഘോഷിച്ച് ഫഹദും നസ്രിയയും..’ – വീഡിയോ വൈറൽ

‘ഇതൊരു റൈഡ് തന്നെ ആയിരുന്നു!! എട്ടാം വിവാഹ വാർഷികം ആഘോഷിച്ച് ഫഹദും നസ്രിയയും..’ – വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ലൊക്കേഷനിൽ പരസ്പരം അടുത്തറിഞ്ഞ് വീട്ടുകാരുടെ ആലോചന പ്രകാരം വിവാഹിതരായവരാണ് ഫഹദും നസ്രിയയും. 2014 ഓഗസ്റ്റ് 21-നായിരുന്നു ഫഹദും നസ്രിയയും തമ്മിൽ വിവാഹിതരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം.

മലയാളത്തിൽ പല പ്രമുഖ താരങ്ങളും ഇരുവരുടെയും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഫഹദ് സിനിമയിൽ കൂടുതൽ വളർന്നത് നസ്രിയ വന്ന ശേഷമാണെന്ന് പറയേണ്ടി. നസ്രിയയും ഇടയ്ക്കിടെ സിനിമകൾ ചെയ്യാറുണ്ട്. ഈ അടുത്തിടെ ഫഹദ് തമിഴിൽ വിക്രത്തിൽ തിളങ്ങിയപ്പോൾ നസ്രിയ തെലുങ്കിൽ ആദ്യമായി അരങ്ങേറിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യസമൊന്നും ഈ ജോഡിയെ പിന്നിലേക്ക് ആകുന്നതുമില്ല.

ഇപ്പോഴിതാ തങ്ങളുടെ എട്ടാം വിവാഹ വാർഷിക ആഘോഷിക്കുകയാണ് താരദമ്പതികൾ. ഇരുവരും സൈക്കിൾ ചവിട്ടി ഒരുമിച്ച് പോകുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് നസ്രിയ വിവാഹ വാർഷികത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. എവിടെയാണ് വിവാഹ വാർഷികം ആഘോഷിക്കാൻ പോയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇരുവരുടെയും വീഡിയോയിൽ കാണാൻ ക്യൂട്ട് ആയിട്ടുണ്ട്.

“ശരി, ഭ്രാന്തിന്റെ മറ്റൊരു വർഷം!! 8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇതൊരു റൈഡ് തന്നെയായിരുന്നു..”, നസ്രിയ വീഡിയോടൊപ്പം കുറിച്ചു. നസ്രിയയ്ക്കും ഫഹദിനും ആശംസകൾ അറിയിച്ച് നിരവധി ആരാധകരും താരങ്ങളുമാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഓഗസ്റ്റ് എട്ടിനായിരുന്നു ഫഹദിന്റെ നാല്പതാം ജന്മദിനം. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറി കഴിഞ്ഞു.

CATEGORIES
TAGS