‘എന്തൊരു സ്റ്റൈൽ, എന്തൊരു ഭംഗി!! ചുവപ്പിൽ അടാർ ലുക്കിൽ നടി അപർണ ബാലമുരളി..’ – ഫോട്ടോസ് വൈറൽ

ഈ അടുത്തിടെ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ താരമാണ് നടി അപർണ ബാലമുരളി. 2020 ദേശീയ അവാർഡായിരുന്നു ഈ തവണ പ്രഖ്യാപിച്ചത്. ആ വർഷം തമിഴിൽ ഇറങ്ങിയ ‘സൂരറൈ പൊട്ര’ എന്ന സിനിമയിലെ ബൊമ്മി എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിനായിരുന്നു അപർണയ്ക്ക് ദേശീയ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നത്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് അപർണ മലയാളികൾക്ക് സുപരിചിതയാകുന്നതെങ്കിലും അഭിനയം തുടങ്ങിയ ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ എന്ന ചിത്രത്തിലൂടെയാണ്. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രമായി ഞെട്ടിച്ച അപർണയ്ക്ക് പിന്നീട് മലയാളത്തിലും തമിഴിലുമായി അവസരങ്ങൾ ധാരാളം ലഭിച്ചു. 8 തൊട്ടക്കൽ ആയിരുന്നു തമിഴിലെ അപർണയുടെ ആദ്യ സിനിമ.

ഒരു മുത്തശ്ശി ഗദ, സൺഡേ ഹോളിഡേ, തൃശ്ശിവപേരൂർ ക്ലിപ്തം, കാമുകി, ബി.ടെക്, അള്ള് രാമേന്ദ്രൻ, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, ജീം ബൂം ഭാ തുടങ്ങിയ മലയാള സിനിമകളിലും സർവം താള മയം, തീത്തും നന്ദറും, വീട്ടിലെ വിശേഷം തുടങ്ങിയ തമിഴ് സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി അപർണയുടെ നിരവധി സിനിമകൾ ഇനി ഇറങ്ങാനുമുണ്ട്.

അവാർഡ് ലഭിച്ചതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ അപർണയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അപർണയുടെ പുതിയ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. സൗന്ദര്യ തമിൾമാരൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ ചുവപ്പ് കളറിലെ കിടിലൻ ഔട്ട് ഫിറ്റിലാണ് അപർണ തിളങ്ങിയത്. നിഖിത നിരഞ്ജന്റെ സ്റ്റൈലിങ്ങിൽ സാൾട്ട് എസ്.എഫിന്റെ ഔട്ട്ഫിറ്റാണ് അപർണ ധരിച്ചിരിക്കുന്നത്.