December 2, 2023

‘കുടുംബത്തിന് ഒപ്പം ഈദ് ആഘോഷിച്ച് ഫഹദും നസ്രിയയും!! ക്യൂട്ട് ജോഡിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

ത്യാഗത്തിന്റെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും സമരണ പുതുക്കി ലോകത്തുള്ള എല്ലാ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. പള്ളികളിലും ഭവനങ്ങളിലും ഈദ് നമസ്കാരം നടന്നിരുന്നു. നമസ്കാരത്തിന് ശേഷം എല്ലാവരും ഈദ് മുബാറക് കൈമാറി ആശ്ലേശിക്കുമ്പോൾ അത് വലിയ സന്ദേശം കൂടിയാണ് നൽകുന്നത്. ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ആഘോഷം.

മലയാള സിനിമ മേഖലയിലുള്ള താരങ്ങൾ ആരാധകർക്ക് രാവിലെ മുതൽ തന്നെ ഈദ് ആശംസിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്. നടൻ മമ്മൂട്ടിയും ദുൽഖറും കുടുംബവും ഈ വർഷത്തെ ഈദ് ആഘോഷിക്കുന്നത് ലണ്ടനിലാണ്. മലയാളത്തിലെ മറ്റൊരു താരകുടുംബമാണ് ഫഹദിന്റേത്. ഫഹദും ഭാര്യ നസ്രിയയും കുടുംബത്തിനൊപ്പം ഈദ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.

ഫഹദ്, നസ്രിയ, ഫഹദിന്റെ ഉമ്മ, അനിയൻ ഫർഹാൻ ഫാസിൽ, സഹോദരിമാരായ ഫാത്തിമ, അഹമ്മദ എന്നിവരെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ കിട്ടിയ അവസരം നസ്രിയയും ഒട്ടും കളഞ്ഞില്ല. നസ്രിയയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. ചിത്രങ്ങൾക്ക് താഴെ താരകുടുംബത്തിന് ഈദ് ആശംസിച്ച് ആരാധകരും എത്തിയിരുന്നു.

നസ്രിയ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ്. ആദ്യ തെലുങ്ക് ചിത്രം ഈ അടുത്തിടെയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അതുപോലെ ഫഹദിന്റെ അടുത്ത സിനിമയായ മലയൻകുഞ്ഞ് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം ജൂലൈ 22-നാണ് മലയൻകുഞ്ഞ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.