ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ നടി നസ്രിയയുടെ വിശേഷങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ‘അന്റെ സുന്ദരനിക്കി’ എന്ന സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നസ്രിയ ഇപ്പോൾ വളരെ സജീവമാണ്.
നാനി നായകനായി എത്തുന്ന സിനിമ ജൂൺ 10-നാണ് റിലീസാവുന്നത്. 2 വർഷങ്ങൾക്ക് ശേഷം നസ്രിയയുടെ ഒരു സിനിമ റിലീസാവുന്നത്. ഇതിന് മുമ്പ് ഭർത്താവ് ഫഹദ് ഫാസിലിന് ഒപ്പം ട്രാൻസിലാണ് നസ്രിയ അഭിനയിച്ചത്. അത് പരാജയപ്പെടുകയും ചെയ്തിരുന്നു. അതിന് മുമ്പ് പൃഥ്വിരാജ്-അഞ്ജലി മേനോൻ ഒന്നിച്ച കൂടെയിലും വളരെ പ്രധാനപ്പെട്ട ഒരു റോളിൽ നസ്രിയ അഭിനയിച്ചിരുന്നു.
അത് വിവാഹശേഷം നാല് വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവിൽ ചെയ്ത ചിത്രമായിരുന്നു. പുതിയ സിനിമയിൽ നസ്രിയ ലീല തോമസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാദിയ മൊയ്ദു, രോഹിണി, നരേഷ്, അഴകം പെരുമാൾ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ടീസറും പാട്ടുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇപ്പോഴിതാ നസ്രിയ പ്രൊമോഷന്റെ ഭാഗമായി ചെയ്ത ഒരു കിടിലം ക്യൂട്ട് ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ക്യൂട്ടിനെസിൽ നസ്രിയ തോൽപ്പിക്കാൻ മറ്റൊരു നടി ഇന്ന് തെന്നിന്ത്യയിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. നീരജ് കൊനയുടെ സ്റ്റൈലിങ്ങിൽ അദ്രിൻ സെഖിറയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.