‘അമ്പോ!! മഞ്ഞ ടി-ഷർട്ടിൽ അടാർ ലുക്കിൽ ഉപ്പും മുളകും ഫെയിം അശ്വതി നായർ..’ – ഫോട്ടോസ് വൈറൽ

ഫ്ലാവേഴ്സ് ടി.വിയിലെ ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയ ഒരുപാട് താരങ്ങളുണ്ട്. ഇന്നും ടെലിവിഷൻ പരമ്പരകളിലും ഷോകളിലും സിനിമകളിലും അവരുടെ മുഖം പ്രേക്ഷകർ കാണാറുമുണ്ട്. പരമ്പരയുടെ ഒരു നിർണായകമായ ഘട്ടത്തിൽ അതിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി പിന്മാറിയപ്പോൾ മറ്റൊരു പുതിയ കഥാപാത്രത്തെ അവർ അവതരിപ്പിച്ചിരുന്നു.

അതിലെ മുടിയന്റെ കാമുകിയായ പൂജ ജയറാം എന്ന കഥാപാത്രത്തെ അവർ പുതിയതായി അവതരിപ്പിച്ചു. പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് പേടിച്ചിരുന്നെങ്കിലും അത് അവതരിപ്പിച്ച അശ്വതി നായർ എന്ന താരം അത് ഭംഗിയായി കൈകാര്യം ചെയ്തതോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തിരുന്നു. അശ്വതി ടെലിവിഷൻ ഷോകളിൽ അവതാരകയായി തുടങ്ങിയ ഒരാളാണ്.

ടിക്-ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിൽ സജീവമായിട്ടുള്ള ഒരാളുമായിരുന്നു അശ്വതി. അങ്ങനെ അതിൽ നിന്ന് നേരെ ഉപ്പും മുളകിലേക്ക് എത്തുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും വെബ് സീരീസുകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലുമെല്ലാം അശ്വതിയെ മലയാളികൾ വളരെ സജീവമായി കണ്ടിട്ടുമുണ്ട്.

സോഷ്യൽ മീഡിയയിൽ പലപ്പോഴും അശ്വതിയുടെ ഫോട്ടോഷൂട്ടുകൾ തരംഗം സൃഷ്ടിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഒരു മഞ്ഞ ടി-ഷർട്ട് ധരിച്ച് ഹോട്ട് ലുക്കിൽ ആരാധകരെ അമ്പരിപ്പിച്ച് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അശ്വതി. “മഞ്ഞ വസ്ത്രം ധരിക്കുന്നു – എന്റെ സന്തോഷത്തിന്റെ നിറം..” എന്ന ക്യാപ്ഷനോടെയാണ് അശ്വതി തന്റെ ഈ പുതിയ ഫോട്ടോസ് പങ്കുവച്ചത്. ശ്രീരമ്യയാണ് ചിത്രങ്ങൾ എടുത്തത്.