‘ടിക് ടോക് താരം ഡെവിൾ കുഞ്ചുവാണോ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് അനഘ..’ – ഫോട്ടോസ് വൈറൽ

ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ കടന്ന് വരുന്ന പുതിയ താരങ്ങളുടെ എണ്ണവും കൂടി കൂടി വരികയാണ്. തങ്ങളുടെ കഴിവുകളും പ്രകടനങ്ങളും കാണിക്കാൻ ഒരു കാലത്ത് കലാകാരന്മാർക്ക് സാധിക്കാതെ ഇരുന്നപ്പോൾ ഇന്നത്തെ കാലത്ത് അങ്ങനെയല്ല കാര്യങ്ങൾ. സോഷ്യൽ മീഡിയയുടെ വരവോടെ കലാപ്രതിഭകളും മറ്റു കഴിവുകൾ ഉള്ളവർക്കും ഇതിന് വേണ്ടി പല പ്ലാറ്റുഫോമുകളുണ്ട്.

3-4 വർഷങ്ങൾക്ക് മുമ്പ് വളരെ കുറച്ച് സെക്കൻഡുകൾ മാത്രമുള്ള വീഡിയോസ് പോസ്റ്റ് ചെയ്യാൻ കഴിയുന്ന ഒരു പ്ലാറ്റഫോം ജനങ്ങൾക്ക് ഇടയിലേക്ക് വന്നതോടെയാണ് പലരും തങ്ങൾക്ക് ഉള്ളിലെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിച്ചത്. ടിക് ടോക് എന്നായിരുന്നു അതിന്റെ പേര്. അതിലൂടെ ആരാധകരെ ഉണ്ടാക്കിയ ഒരുപാട് താരങ്ങൾ ഈ കൊച്ചുകേരളത്തിൽ തന്നെയുണ്ട്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകം എമ്പാടും അവരുടെ കഴിവുകൾ എത്തുമായിരുന്നു.

അങ്ങനെ അതിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഡെവിൾ കുഞ്ചു എന്നറിയപ്പെടുന്ന അനഘ കെ. ഡാൻസും സിനിമ ഡയലോഗും ചെയ്തുകൊണ്ടാണ് അനഘ ഇതിലേക്ക് വരുന്നത്. പിന്നീട് ടിക് ടോക് ബാൻ ചെയ്തപ്പോൾ ഇൻസ്റ്റാഗ്രാമിൽ റീൽസ് വരികയും അതിലും വീഡിയോസ് പങ്കുവച്ച അനഘയ്ക്ക് ഇന്ന് അഞ്ച് ലക്ഷത്തിൽ അധികം ഫോളോവേഴ്സാണ് ഉളളത്.

ഇപ്പോൾ റീൽസിന് ഒപ്പം തന്നെ അനഘ മോഡലിംഗ് ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. ഇപ്പോഴിതാ അനഘയുടെ ഏറ്റവും പുതിയ ഗ്ലാമറസ് മോഡേൺ ഫോട്ടോഷൂട്ടാണ് താരത്തിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ജോഷ് ജോ ജേക്കബ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മുടി കളർ ചെയ്ത സ്റ്റൈലിഷ് ലുക്കിലാണ് മിക്കപ്പോഴും അനഘയെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.