‘ഷോർട്സിൽ വീണ്ടും ആരാധകരെ ഞെട്ടിച്ച് അനശ്വര രാജൻ, ക്യൂട്ട് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മഞ്ജു വാര്യർ നായികയായി അഭിനയിച്ച് ‘ഉദാഹരണം സുജാത’ എന്ന സിനിമയിൽ മഞ്ജുവിന്റെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ കുട്ടി താരമാണ് അനശ്വര രാജൻ. ആദ്യ സിനിമയിൽ തന്നെ മിന്നും പ്രകടനം കാഴ്ചവച്ച അനശ്വരയ്ക്ക് ഒരുപാട് പ്രേക്ഷകരുടെ പിന്തുണയും ലഭിച്ചിരുന്നു. ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ അനശ്വരയ്ക്ക് കൂടുതൽ അവസരങ്ങളും ലഭിച്ചു.

ഉദാഹരണം സുജാതയ്ക്ക് ശേഷം ‘എവിടെ’ എന്ന സിനിമയിൽ അഭിനയിച്ച അനശ്വര പിന്നീട് ‘തണ്ണീർമത്തൻ ദിനങ്ങളിൽ’ പ്രധാന വേഷത്തിൽ അഭിനയിച്ചു. സിനിമ വമ്പൻ ഹിറ്റായി മാറുകയും അനശ്വരയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു. തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റാൻ കാരണമായത്.

ആദ്യ രാത്രി എന്ന സിനിമയിൽ നായികയായും അഭിനയിച്ചെങ്കിലും സിനിമ വലിയ വിജയം നേടിയിരുന്നില്ല. പിന്നീട് സൂപ്പർ ശരണ്യയിൽ ടൈറ്റിൽ റോളിൽ അഭിനയിച്ച് അനശ്വര ശക്തമായ തിരിച്ചുവരവും നടത്തിയിരുന്നു. ഇടയ്ക്ക് അനശ്വര ഷോർട്സിൽ ഒരു ഫോട്ടോ പങ്കുവെക്കുകയും അതിന് താഴെ സദാചാര കമന്റുകൾ വരികയും ചെയ്തിരുന്നു. അന്ന് അനശ്വരയ്ക്ക് പിന്തുണ അറിയിച്ച് മലയാളത്തിലെ ഒട്ടുമിക്ക നടിമാരും രംഗത്ത് എത്തിയിരുന്നു.

പിന്നീട് സിനിമകളിൽ സജീവമായ അനശ്വര ഇപ്പോഴിതാ വീണ്ടും ഷോർട്സിലുള്ള ഒരു ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. കറുപ്പ് ഷോർട്സും ഷൂസുമൊക്കെ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ അനശ്വരയെ കാണാൻ സാധിക്കുന്നത്. ദേവിക സഞ്ജയ്, മമിതാ ബൈജു തുടങ്ങിയ ഈ തലമുറയിലെ താരങ്ങൾ അനശ്വരയുടെ ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.