December 2, 2023

‘തെന്നിന്ത്യൻ താരറാണിമാർക്ക് ഒപ്പം ഒരുമിച്ച് ആറാടി വിജയ് സേതുപതിയുടെ ഡാൻസ്..’ – വീഡിയോ കാണാം

നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവനും വിജയ് സേതുപതിയും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് കാത്തുവാക്കുള രണ്ട് കാതൽ. നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാവാൻ കാരണമായ ചിത്രമായിരുന്നു ‘നാനും റൗഡി താൻ’. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

വിജയ് സേതുപതിയും നയൻതാരയും സമാന്തയുമാണ് സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. ആദ്യ തൃഷ, ശിവകാർത്തികേയൻ, നയൻ‌താര എന്നിവരെ വച്ച് പ്ലാൻ ചെയ്ത ചിത്രമായിരുന്നു ഇത്. പിന്നീടാണ് അതിൽ മാറ്റം വരുത്തിക്കൊണ്ട് വിജയ് സേതുപതിയും സാമന്തയും ഇതിലേക്ക് എത്തുന്നത്. വിഘ്‌നേഷിന്റെ രണ്ട് സിനിമകൾക്ക് സംഗീതം നിർവഹിച്ച അനിരുദ്ധാണ് ഇതിനും സംഗീതം നിർവഹിച്ചിരിക്കുന്നത്.

അനിരുദ്ധിന്റെ സംഗീതത്തിൽ ഇറങ്ങിയ ‘ടു ടു ടു’ എന്ന ഗാനം വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ആ പാട്ടിന്റെ വീഡിയോയുടെ ചില ഭാഗങ്ങൾ മാത്രം ഉൾക്കൊളിച്ച് കൊണ്ട് ഒരു ഗ്ലിമ്പസ് വീഡിയോ യൂട്യൂബിൽ ഇറങ്ങിയിരിക്കുകയാണ്. നയൻതാരയുടെയും സമാന്തയുടെയും വിഘ്‌നേഷിന്റെയും തകർപ്പൻ ഡാൻസ് തന്നെയാണെന്ന് ഏകദേശം ഉറപ്പാണ്.

ചില ഡാൻസ് രംഗങ്ങൾ കാണിച്ചതിൽ നയൻ‌താര സാരിയിലും സമാന്ത മോഡേൺ ഡ്രെസ്സിലുമാണ് ഡാൻസ് ചെയ്തിരിക്കുന്നത്. രണ്ട് പേർക്കും ഇടയിൽ അതിൽ കിടിലം ലുക്കിലാണ് വിജയ് സേതുപതിയുടെ ഡാൻസ്. ഒരു ത്രികോണ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാത്തുവാക്കുള രണ്ട് കാതൽ. ഏപ്രിൽ 28-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ ട്രെയിലർ ഇനി പുറത്തിറങ്ങാനുണ്ട്.