‘ഉയിരും ഉലകവുമല്ല!! ഇരട്ടക്കുട്ടികളുടെ യഥാർത്ഥ പേര് വെളിപ്പെടുത്തി നടി നയൻ‌താര..’ – കാരണം അറിയാം

ഏഴ് വർഷത്തെ പ്രണയത്തിനും ലിവിങ് ടുഗെതറിനും ഒടുവിൽ 2022-ലായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയും സംവിധായനായ വിഗ്നേഷ് ശിവനും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞ് ഇരുവരും വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ഉണ്ടായെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നു. അതിൽ ഒരുപാട് വിവാദങ്ങളുമുണ്ടായി.

തമിഴ് നാട് സർക്കാർ നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ കുറ്റക്കാർ അല്ലെന്ന് കണ്ടെത്തി. കുട്ടികളുടെ മുഖം കാണിച്ചുള്ള ഒരു ചിത്രം പോലും ഇതുവരെ ഇരുവരും പുറത്തുവിട്ടിട്ടില്ല. അടുത്തിടെ മുംബൈയിൽ എത്തിയപ്പോൾ പാപ്പരാസികൾ നയൻതാരയും ഭർത്താവിനെയും കുഞ്ഞുങ്ങളെയും വളഞ്ഞിരുന്നു. എന്നാൽ രണ്ടുപേരും അവരുടെ മക്കളുടെ മുഖം മറച്ച മാറോട് ചേർത്ത് നടന്നുനീങ്ങി പോവുകയും ചെയ്തു.

കുട്ടികൾ ജനിച്ചപ്പോൾ ഇരുവരും നൽകിയ പേര് ഉലകം ഉയിരും എന്നായിരുന്നു. എന്നാൽ ഇതല്ല കുട്ടികളുടെ യഥാർത്ഥ പേരെന്ന് ഇപ്പോൾ വിഗ്നേഷും നയൻതാരയും ചേർന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. വിഗ്നേഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യഥാർത്ഥ പേരുകൾ പുറത്തുവിട്ടത്. ബാൽക്കണിയിൽ സൂര്യാസ്തമയ കണ്ട് മക്കൾക്ക് ഒപ്പം ഇരിക്കുന്ന ചിത്രങ്ങൾ മുഖം കാണിക്കാതെയുള്ളത് പങ്കുവച്ചാണ് ഈ കാര്യം അറിയിച്ചത്.

ഉലകിന്റെ യഥാർത്ഥ പേര്, രുദ്രോനീൽ എൻ ശിവൻ എന്നും ഉയിരിന്റെ യഥാർത്ഥ പേര്, ദൈവിക എൻ ശിവൻ എന്നുമാണ്. ഇതിൽ ‘എൻ’ ലോകത്തിലെ ഏറ്റവും മികച്ച അമ്മയെ സൂചിപ്പിക്കുന്നു, നയൻതാര എന്നാണ് ക്യാപ്ഷനിൽ വിക്കി എഴുതിയത്. “ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പേരുകൾ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്.. നിങ്ങളുടെ അനുഗ്രഹവും സ്നേഹവും വേണം” എന്ന കുറിച്ചാണ് വിക്കി കാര്യങ്ങൾ വിവരിച്ചത്.