‘ക്യൂട്ടെസ്റ്റ് ദീപാവലി വിഷ്!! കുഞ്ഞുങ്ങൾക്ക് ഒപ്പം ആശംസകളുമായി നയൻസും വിക്കിയും..’ – വീഡിയോ വൈറലാകുന്നു

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും ചർച്ചയായ താരവിവാഹം ആയിരുന്നു ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്ന നയൻ‌താരയും തമിഴ് സിനിമ സംവിധായകനായ വിഘ്‌നേശ് ശിവന്റെയും. മലയാളിയായ നയൻ‌താര തമിഴ് സിനിമകളിലാണ് കൂടുതൽ തിളങ്ങിയിട്ടുളളത്. തമിഴ് സിനിമ പ്രേക്ഷകർ സ്വന്തം നാട്ടുകാരിയെ പോലെയാണ് നയൻതാരയെ കാണുന്നത്. 2003-ലാണ് നയൻ‌താര ആദ്യമായി അഭിനയിച്ചത്.

മലയാളത്തിൽ തുടങ്ങിയ നയൻ‌താര തമിഴിലേക്ക് എത്തിയപ്പോൾ ഒരു ഗ്ലാമറസ് താരമായി തുടക്കത്തിൽ മാറി. പിന്നീട് ഒരു സമയം കഴിഞ്ഞ് സ്ത്രീപക്ഷ സിനിമകളിൽ നായികയാവുകയും നായികാപ്രാധാന്യമുള്ള സിനിമകളിൽ തകർത്ത് അഭിനയിക്കുകയും ചെയ്തു. അപ്പോഴും സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിക്കാൻ നയൻ‌താര മടി കാണിച്ചിരുന്നില്ല എന്നത് താരത്തിനെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിച്ചു. സത്യൻ അന്തിക്കാടാണ് നയൻതാരയെ സിനിമയിലേക്ക് കൊണ്ടുവന്നത്.

വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ഈ വർഷം വിവാഹിതരാവുകയും ചെയ്തു. ഈ മാസം ആദ്യം വിഘ്‌നേശ് ആ സന്തോഷ വാർത്ത പങ്കുവെക്കുകയും ചെയ്തു. ഇരുവരും ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി എന്ന സന്തോഷമാണ് പങ്കുവച്ചത്. ഉയിർ, ഉലകം എന്നാണ് ആൺകുട്ടികളായ ഇരട്ടക്കുട്ടികൾക്ക് ഇരുവരും നൽകിയ പേര്.

ഇപ്പോഴിതാ ഈ ദീപാവലി ദിനത്തിൽ തങ്ങളുടെ ആരാധകർക്ക് മറ്റൊരു സർപ്രൈസ് കൂടി നൽകിയിരിക്കുകയാണ് നയൻതാരയും വിഘ്‌നേശ് ശിവനും. കുഞ്ഞുങ്ങളെ കൈയിലെടുത്തുകൊണ്ട് തങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ദീപാവലി ആശംസിക്കുകയും ചെയ്തു. വീഡിയോയിൽ നയൻസിന്റെ നെറ്റിൽ വിഘ്‌നേശ് ചുംബനം കൊടുക്കുന്നുമുണ്ട്. ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും ക്യൂട്ടെസ്റ്റ് വീഡിയോ എന്നാണ് ആരാധകർ പറയുന്നത്.

View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

CATEGORIES
TAGS
NEWER POST‘എന്തൊരു തിളക്കമാണ് ഇത്!! സാരിയിൽ ഹോട്ട് ലുക്കിൽ മിൽക്കി ബ്യൂട്ടി തമന്ന ഭാട്ടിയ..’ – ഫോട്ടോസ് വൈറൽ