കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കാരിയായി ജനിച്ച് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. കോളേജ് പഠന സമയത്ത് മോഡലിംഗ് സജീവയായ നയൻതാര സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ശ്രദ്ധയിൽപ്പെടുകയും, അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം നൽകുകയും ചെയ്തു.
ഇന്ന് തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന അറിയപ്പെടുന്ന താരമാണ് നയൻതാര. നയൻതാരയുടെ വിവാഹം ഈ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. സംവിധായകനായ വിഘ്‌നേശ് ശിവനുമായാണ് നയൻതാര ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതയായത്. ചെന്നൈയിൽ ഒരു സ്വകാര്യ റിസോർട്ടിൽ വച്ച് നടന്ന ചടങ്ങളിൽ തെന്നിന്ത്യൻ സിനിമയിൽ താരാജാക്കന്മാർ മിക്കവരും പങ്കെടുത്തിരുന്നു.
വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം പുറത്തുവിട്ടത് വിഘ്‌നേശ് ശിവനായിരുന്നു. വിവാഹത്തിന് ശേഷം നയൻതാരയും വിഘ്‌നേശും ആദ്യം പോയത് തിരുപ്പതി ക്ഷേത്രത്തിലേക്കാണ്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം നയൻതാരയും വിഘ്‌നേഷും മാധ്യമങ്ങൾക്ക് വേണ്ടി നൽകിയ സത്കാരത്തിലും പ്രസ് മീറ്റിലും പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇതേ ഹോട്ടലിൽ വച്ചാണ് നയൻതാരയെ ആദ്യമായി കണ്ടതെന്നും വിഘ്‌നേശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മഞ്ഞ സാരി ധരിച്ചാണ് ആണ് നയൻതാര പ്രസ് മീറ്റിൽ പങ്കെടുക്കാനായി എത്തിയത്. വിഘ്‌നേഷിന്റെ കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ സോഷ്യൽമീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു. വിഘ്‌നേഷും നയൻസും കൂടി എവിടെയാണ് ഹണിമൂൺ പോകുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ഷാരൂഖാന്റെ നായികയായി അഭിനയിക്കുന്ന ജവാനാണ് നയൻസിന്റെ അടുത്ത സിനിമ.