സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ വിശേഷങ്ങൾ ആരാധകർക്ക് വളരെ പെട്ടന്ന് തന്നെ ലഭിക്കാറുണ്ട്. ഇതിന് മുമ്പ് ഭർത്താവ് വിഘ്നേശ് ശിവനായിരുന്നു നയൻതാരയുടെ വിശേഷങ്ങൾ പങ്കുവച്ചിരുന്നത്. നയൻതാരയുടെ ഇരട്ടക്കുട്ടികളുടെ ജന്മദിനം ഈ അടുത്തിടെയായിരുന്നു. മലേഷ്യയിൽ വച്ചായിരുന്നു ജന്മദിനാഘോഷങ്ങൾ നടന്നിരുന്നത്.
പക്ഷേ അത് മാത്രമായിരുന്നില്ല. നയൻതാരയുടെ ഏറ്റവും പുതിയ ബിസിനസ്സ് സംരംഭത്തിന് തുടക്കം കുറിച്ചതും മലേഷ്യയിൽ വച്ചുതന്നെയാണ്. ഇതിന്റെ സന്തോഷമിപ്പോൾ വിഘ്നേശ് ശിവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. “ഞങ്ങൾക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, കാര്യങ്ങൾ ചെയ്യുക എന്നാണ് അതിനെ വിളിക്കുന്നത്. എന്റെ തിരക്കുള്ള പങ്കാളിക്കും, ജീവിത പങ്കാളിക്കും എന്റെ ബിസിനസ്സ് പങ്കാളിക്കും വലിയ സ്നേഹം.
ലവ് യു മൈ തങ്കം.. ദൈവം എന്നോട് പറഞ്ഞു, എല്ലാ അനുഗ്രഹങ്ങളും നമുക്കായി തുടരും, അതിനാൽ ആ ആത്മവിശ്വാസത്തോടെ, നമ്മുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുന്നതിന് നമുക്ക് കഠിനമായി പരിശ്രമിക്കാം. ഒരു പുതിയ ലോകത്തിലേക്ക് ചുവടുവെക്കുന്നു.. അത് ഇതിനകം മികച്ചതായി മാറിയിട്ടുണ്ട്. 9 സ്കിൻ! വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ! വർഷാവസാനത്തോടെ ലോകമെമ്പാടും ഉണ്ടാകും..”, വിഘ്നേശ് കുറിച്ചു.
നയൻതാര വിഘ്നേശിനെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ചിത്രങ്ങളാണ് വിഘ്നേശ് പോസ്റ്റിന്ഒപ്പം പങ്കുവച്ചിട്ടുളളത്. സാധാരണ വിഘ്നേശ് പോസ്റ്റിടുമ്പോൾ ജയിലറിലെ രതമാരെ എന്ന ഗാനവും അതിനൊപ്പം ആഡ് ചെയ്യുമായിരുന്നു. അത് ഈ തവണ ഇടാത്തതിന്റെ സന്തോഷം ചില ആരാധകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പുതിയ തുടക്കത്തിന് നിരവധി പേരാണ് ആശംസകൾ നേർന്നിട്ടുള്ളത്.