കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ടിങ്കുമോൾ എന്ന കഥാപാത്രത്തിലൂടെ ജനങ്ങളുടെ മനസ്സിൽ കയറിക്കൂടിയ ബാലതാരമാണ് നയൻതാര ചക്രവർത്തി. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത് ആദ്യ ചിത്രത്തിലെ ടിങ്കു എന്ന കഥാപാത്രത്തിലൂടെ തന്നെയാണ്. അതിന് ശേഷം നയൻതാര നിരവധി സിനിമകളിൽ ബാലതാരമായി ഏകദേശം പത്ത് വർഷത്തോളം അഭിനയിച്ചിട്ടുണ്ട്. പലതിലും ശ്രദ്ധേയമായ വേഷവും ആയിരുന്നു.
പണ്ടൊക്കെ സിനിമയിൽ ബാലതാരങ്ങളായി അഭിനയിച്ചവർ വലുതാകുമ്പോൾ അവരുടെ മാറ്റം സിനിമയിലൂടെ തന്നെ തിരിച്ചുവരുമ്പോഴാണ് മാനസ്സിലാവാറുള്ളത്. പക്ഷേ സമൂഹ മാധ്യമങ്ങളോട് വരവോടെ കുട്ടി താരങ്ങൾ ചെറുപ്പകാലം മുതൽ തന്നെ സജീവമായി നിൽക്കാറുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് വരുന്ന ഓരോ മാറ്റവും ഫോട്ടോസിലൂടെ പ്രേക്ഷകർക്ക് വ്യക്തമാകാറുണ്ട്. അവരെ പ്രധാന വേഷങ്ങളിൽ സിനിമയിലൂടെ തന്നെ കാണാനും ആഗ്രഹിക്കാറുണ്ട്.
നയൻതാരയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ നയൻതാര പോസ്റ്റ് ചെയ്യുന്ന ഫോട്ടോസ് വളരെ പെട്ടന്ന് തന്നെ വൈറലായി മാറുന്നുണ്ട്. പഴയ ടിങ്കുമോളുടെ മാറ്റം കണ്ടിട്ട് ആരാധകരുടെ കണ്ണ് തള്ളി പോകാറുണ്ട്. ഇപ്പോഴിതാ കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റിൽ നയൻതാര ആരാധകരെ അമ്പരിപ്പിച്ച് ഹോട്ട് ലുക്കിൽ നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്.
റോജൻ നാഥ് എന്ന ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോസാണ് നയൻതാര പോസ്റ്റ് ചെയ്യുന്നത്. നയൻതാരയുടെ ബർത്ത് ഡേ സീരിസിൽ നിന്നുള്ള ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ. വേഗം നായികയായി സിനിമയിലേക്ക് മടങ്ങിയെത്തൂ എന്നാണ് ആരാധകരായ മലയാളികളുടെ ആവശ്യം. സിനിമയിൽ ഈ ലുക്കിൽ വന്നാൽ ശോഭിക്കാൻ ആകുമെന്നും പലരും പറയുന്നുണ്ട്. 2016-ൽ ഇറങ്ങിയ മറുപടിയാണ് നയൻതാരയുടെ അവസാന ചിത്രം.