‘സെറ്റ് സാരിയിൽ അഴകിന്റെ റാണിയായി നയൻ‌താര, എന്തൊരു ഐശ്വര്യമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത താരമാണ് നടി നയൻ‌താര ചക്രവർത്തി. കിലുക്കം കിലുകിലുക്കം എന്ന മോഹൻലാൽ ചിത്രത്തിലൂടെ കുട്ടി താരമായി അഭിനയിച്ച് കരിയർ തുടങ്ങിയ നയൻ‌താര പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. പത്ത് വർഷത്തോളം മലയാളത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് നയൻ‌താര. 2016-ന് ശേഷം നയൻതാരയെ സിനിമയിൽ കണ്ടിട്ടുമില്ല.

ഇനി അഭിനയിക്കുകയാണെങ്കിൽ അത് നായികയായി ആയിരിക്കുമെന്ന് പ്രേക്ഷകരും ഉറപ്പിച്ചിരുന്നു. അതിന്റെ പ്രഖ്യാപനം കഴിഞ്ഞ വർഷം വരികയും ചെയ്തു. നായികയായി അരങ്ങേറുന്നത് പക്ഷേ മലയാളത്തിൽ അല്ല, തമിഴിലാണ്. തമിഴിൽ സൂപ്പർഹിറ്റായ ജന്റിൽമാന്റെ പുതിയ പതിപ്പായ ജന്റിൽമാൻ 2-വിലാണ് നയൻ‌താര നായികയായി അരങ്ങേറാൻ ഒരുങ്ങുന്നത്. സിനിമ അന്നൗൺസ് ചെയ്തിട്ട് പിന്നീട് അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല.

അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ നയൻ‌താര വിഷുവിനോട് അനുബന്ധിച്ച് പങ്കുവച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. സെറ്റ് സാരിയിൽ അതിസുന്ദരിയായിട്ടാണ് നയൻതാരയെ കാണാൻ സാധിക്കുന്നത്. അകിൻ പടുവയാണ് നയൻതാരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. യാമിനി രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കാണാൻ നല്ല ഐശ്വര്യമുണ്ടെന്ന് ആരാധകർ പറയുന്നു.

നാടൻ വേഷങ്ങൾക്ക് പുറമേ ഗ്ലാമറസ് വേഷത്തിലും നയൻതാരയെ പലപ്പോഴും പ്രേക്ഷകർ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് നായികയായി എത്തുമ്പോൾ തിളങ്ങുമെന്നാണ് പ്രേക്ഷകർ വിചാരിക്കുന്നത്. ചെസ്, അതിശയൻ, കനക സിംഹാസനം, കങ്കാരൂ, ക്രേസി ഗോപാലൻ, ഈ പട്ടണത്തിൽ ഭൂതം, ട്രിവാൻഡ്രം ലോഡ്ജ്, സൈലൻസ്, മറുപടി തുടങ്ങിയ സിനിമകളിൽ നയൻ‌താര അഭിനയിച്ചിട്ടുണ്ട്.