‘നടിമാരുടെ കൈനീട്ടം എത്തി മക്കളെ!! വിഷു സ്പെഷ്യൽ ലുക്കിൽ തിളങ്ങി താരങ്ങൾ..’ – ഫോട്ടോസ് കാണാം

മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഒരു ഉത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുക്കണി. ഇത് കൂടാതെ വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷു കളി എന്നിവയും ഇതിനോട് അനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളാണ്. മുതിർന്നവർ തങ്ങളേക്കാൾ ഇളയവർക്ക് നൽകുന്നതാണ് വിഷുകൈനീട്ടം.

വിഷു അടുത്ത് കഴിഞ്ഞാൽ പിന്നീട് വീടുകളിൽ ഒരു ആഘോഷം തന്നെയാണ്. വിഷു ദിനത്തിൽ സിനിമ, സീരിയൽ മറ്റു മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ആരാധകർക്ക് വിഷു ആശംസകൾ നേർന്ന് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. വിഷുക്കണി ഒരുക്കി വച്ചിരിക്കുന്നതിന് അടുത്ത് നിന്ന് എടുത്ത ഫോട്ടോയോ അല്ലെങ്കിൽ കൈയിൽ കണിക്കൊന്ന പിടിച്ചുനിൽകുന്ന ഫോട്ടോയോ ഒക്കെയാണ് ഈ ദിവസം താരങ്ങൾ ഇടാറുള്ളത്.

നടന്മാരെക്കാൾ നടിമാരാണ് ഈ ദിവസം കൂടുതൽ ആഘോഷമാക്കുന്നത്. നടിമാർ തനി കേരളീയ വേഷത്തിൽ സെറ്റ് മുണ്ടോ സാരിയോ ധരിച്ച് ഫോട്ടോഷൂട്ടുകൾ വരെ ചെയ്യാറുണ്ട്. മലയാള സിനിമയിലെ യുവനടിമാർ ഈ തവണയും പതിവ് തെറ്റിച്ചില്ല. അമേയ മാത്യു, ഗൗരി കിഷൻ, ഗോപിക രമേശ്, അനിഖ സുരേന്ദ്രൻ, മാനസ രാധാകൃഷ്ണൻ, ശാലിൻ സോയ, മാളവിക മേനോൻ, അദിതി രവി, മാളവിക നായർ തുടങ്ങിയ യുവതാരങ്ങൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.

മിയ, ശരണ്യ മോഹൻ, കൃഷ്ണപ്രഭ, അൻസിബ, ശിവദ, മീരാനന്ദൻ, ജ്യോതികൃഷ്ണ, സരയു മോഹൻ എന്നീ മുതിർന്ന താരങ്ങളും ആരാധകർക്ക് ആശംസകൾ നേർന്ന് ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്. ഇവർക്ക് പുറമേ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന നടിമാരും തങ്ങളുടെ ഫോളോവേഴ്സിന് ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. നടന്മാരും ട്രഡീഷണൽ വേഷത്തിൽ ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്.