‘നായിക ആക്കാനുള്ള ശ്രമം ആണോ! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ടിങ്കു മോൾ എന്ന ബാലതാരവേഷം ചെയ്തുകൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നയൻതാര ചക്രവർത്തി. 2006-ൽ പുറത്തിറങ്ങിയ ആ സിനിമ, ഇന്നും പ്രേക്ഷകർ ടെലിവിഷൻ ചാനലുകളിലൂടെ സ്ഥിരമായി സിനിമ കാണുന്നുണ്ട്. അതിന് ശേഷം നയൻ‌താര ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്ത് വർഷത്തോളം സിനിമയിൽ ബാലതാരമായി തിളങ്ങി.

2016-ന് ശേഷം നയൻതാരയെ സിനിമയിൽ അധികം കണ്ടിട്ടില്ല. ഇനി നയൻതാര വരികയാണെങ്കിൽ നായികയായിട്ടായിരിക്കുമെന്ന് ഉറപ്പാണ്. അതും തമിഴിൽ ഒരു സിനിമ അന്നൗൻസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ജന്റിൽമാൻ 2 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. അന്നൗൻസ് ചെയ്തിട്ട് ഒരു വർഷം ആയെങ്കിലും ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. നായികയായുള്ള തുടക്കം അതുകൊണ്ട് തന്നെ സംഭവിച്ചിട്ടില്ല.

ഇനി ഒരുപക്ഷേ മലയാളത്തിലൂടെ തന്നെ അത് സംഭവിക്കുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് നയൻ‌താര. ബാലതാരത്തിൽ നിന്നുള്ള നയൻതാരയുടെ മാറ്റവും മലയാളികൾ കണ്ടത് അതിലൂടെയാണ്. നിരവധി ഫോട്ടോഷൂട്ടുകൾ നയൻ‌താര പങ്കുവെക്കാറുണ്ട്. കൂട്ടത്തിൽ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

സിനിമയിൽ നായികയായി അവസരം കിട്ടാൻ വേണ്ടിയാണോ ഈ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ട് ചെയ്തതെന്ന് ചിലർ ചോദിക്കുന്നുണ്ടെങ്കിലും ആരാധകർ ഇത് ഏറ്റെടുത്തു കഴിഞ്ഞു. അരുൺ പയ്യടിമീത്തലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വെസ്റ്റേൺ ലേഡിയുടെ ഔട്ട് ഫിറ്റിൽ വൃന്ദ എസ്.കെയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അക്ഷയ ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. നായികയായി ഉടനെ കാണാൻ പറ്റുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.