‘എന്നെ അത്ഭുതപ്പെടുത്തിയ നടി! നിമിഷ സജയനെ പ്രശംസിച്ച് ബോളിവുഡ് സുന്ദർ ആലിയ ഭട്ട്..’ – നന്ദി പറഞ്ഞ് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു അഭിനയത്രിയാണ് നടി നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നായികയാണ് നിമിഷ. തമിഴിലും മറാത്തിയിലുമൊക്കെ അഭിനയിച്ച നിമിഷ ഇന്ന് ബോളിവുഡിൽ വരെ തിളങ്ങി നിൽക്കുന്ന ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്. നിമിഷയുടെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

നിമിഷ അഭിനയിച്ച ആദ്യ വെബ് സീരീസ് ഈ ഫെബ്രുവരി 23-ന് റിലീസ് ആവുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. നിമിഷ സജയൻ, റോഷൻ മാത്യു, ദിബയേന്ദു ഭട്ടാചാര്യ, കനി കുസൃതി, രഞ്ജിത മേനോൻ, മാല പാർവതി തുടങ്ങിയവർ പ്രധന വേഷത്തിൽ എത്തുന്ന പോക്കർ എന്ന വെബ് സീരീസിലാണ് നിമിഷ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. റിച്ചി മെഹ്തയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ബോളിവുഡ് നടി ആലിയ ഭട്ടാണ് സീരിസിന്റെ നിർമ്മാതാക്കളിൽ ഒരാൾ. സീരിസിന്റെ റിലീസ് ലോഞ്ച് ചടങ്ങളിൽ ആലിയയും പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നിമിഷയെ പ്രശംസിച്ച് പറഞ്ഞിരിക്കുകയാണ് ആലിയ. ചടങ്ങളിൽ പങ്കെടുക്കാൻ നിമിഷയ്ക്ക് സാധിച്ചിരുന്നില്ല. “വളരെക്കാലമായി ഞാൻ കണ്ട ഏറ്റവും മികച്ച ഷോകളിൽ ഒന്നാണ് പോക്കർ. ശക്തമായ കഥപറച്ചിലുമായി സഹവസിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്.

നിങ്ങളെ രസിപ്പിക്കുക മാത്രമല്ല.. വളരെക്കാലം കഴിഞ്ഞ് നിങ്ങളോടൊപ്പം നിലനിൽക്കുകയും ചെയ്യും.. ഏറ്റവും മികച്ച സ്രഷ്‌ടാവായ റിച്ചി മേത്തയ്‌ക്കും മികച്ച അഭിനേതാക്കളോടുമൊപ്പം.. ദിബയേന്ദു, റോഷൻ മാത്യു, എൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി നിമിഷ സജയന് പ്രത്യേക പരാമർശം.. ഇന്നലെ ഞങ്ങൾ നിന്നെ ഒരുപാട് മിസ്സ് ചെയ്തു.. പോക്കറുടെ മിടിക്കുന്ന ഹൃദയം.. നീ വളരെ വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു..”, ആലിയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.