‘ആരെയും മയക്കുന്ന നോട്ടം!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് കാണാം

മലയാള സിനിമ പ്രേക്ഷകർ എന്നും ഉറ്റുനോക്കുന്ന ഒന്നാണ് സിനിമയിൽ അഭിനയിക്കുന്ന ബാലതാരങ്ങളുടെ വളർച്ച. ബാലതാരമായി അഭിനയിച്ച് പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ നമ്മൾ സിനിമയിൽ കണ്ടിട്ടുളളത്. പണ്ടുള്ള കാലത്ത് വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ മാറ്റം കാണുമ്പോൾ പ്രേക്ഷകർ ശരിക്കും ഞെട്ടാറുണ്ട്. അന്ന് അഭിനയിച്ച കൊച്ചുകുട്ടിയാണോ ഇതെന്ന് തോന്നാറുണ്ട് പലർക്കും!

സോഷ്യൽ മീഡിയകളുടെ വരവോടെ അതൊക്കെ മാറി. കുട്ടി താരങ്ങൾക്ക് വരുന്ന മാറ്റങ്ങൾ ഓരോ വർഷവും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ തന്നെ പ്രേക്ഷകർക്ക് അറിയാൻ പറ്റും! ചിലർ വളരെ പെട്ടന്ന് തന്നെ മാറാറുമുണ്ട്. പലർക്കും ചെറിയ പ്രായത്തിൽ തന്നെ ആരാധകരും ഉണ്ടാവാറുണ്ട്. അത്തരത്തിൽ ഒരുപാട് ആരാധകർ ഇപ്പോൾ തന്നെയുള്ള ഒരാളാണ് നയൻ‌താര ചക്രവർത്തി.

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നയൻതാര. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരാണ് നയൻതാരയ്ക്ക് ഉള്ളത്. നയൻ‌താര നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്ത ഇടാറുണ്ട് നയൻ‌താര.

ഫോട്ടോഷൂട്ടുകളിൽ എല്ലാം ബാലതാരത്തിൽ നിന്ന് ഒരു നായികയാവുന്നുള്ള ലുക്കിൽ താരം മാറിക്കഴിഞ്ഞു. നയൻതാരയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ന്യൂ ഇയറിനോട് അനുബന്ധിച്ച് പങ്കുവച്ചിരുന്നു. റോജൻ നാഥ് ആണ് നയൻ‌താരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മീര മാക്‌സാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നയൻതാരയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. നിരവധി പേർ പുതുവർഷം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS