‘മലയാളത്തിലെ ഭാവി നായിക!! ക്യൂട്ട് ലുക്കിൽ ക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി നയൻ‌താര..’ – ഫോട്ടോസ് കാണാം

‘മലയാളത്തിലെ ഭാവി നായിക!! ക്യൂട്ട് ലുക്കിൽ ക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി നയൻ‌താര..’ – ഫോട്ടോസ് കാണാം

കുട്ടികാലം മുതൽ സിനിമയിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ പതിഞ്ഞ മുഖമാണ് നയൻ‌താര ചക്രവർത്തിയുടേത്. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലാണ് നയൻ‌താര ആദ്യമായി അഭിനയിക്കുന്നത്. അതൊരു മികച്ച തുടക്കമായി മാറി, ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ ബാലതാരമായി നയൻ‌താര നിറഞ്ഞ് അഭിനയിച്ചു. കുട്ടികുറുമ്പുള്ള ആ കുഞ്ഞു നയൻ‌താര ഇന്ന് ഒരു വലിയ പെൺകുട്ടിയായി വളർന്നു.

പഴയ നയൻതാര കുട്ടി തന്നെയാണോ ഇതെന്ന് മലയാളികൾക്ക് സംശയം വരുന്ന രീതിയിലേക്ക് താരം മാറി കഴിഞ്ഞു. ഇന്നത്തെ തലമുറയിലെ യുവനടന്മാരുടെ നായികയായി വൈകാതെ തന്നെ സിനിമയിൽ അഭിനയിക്കുമെന്ന് ഏറെ ഉറപ്പുള്ള താരം കൂടിയാണ് നയൻ‌താര. ഈ കഴിഞ്ഞ ദിവസം നടന്ന അമ്മ മീറ്റിംഗിൽ ക്യാമറ കണ്ണുകൾ കൂടുതൽ പോയത് നയൻ‌താരയിലേക്കാണ്.

പലപ്പോഴും നയൻതാരയുടെ മാറ്റം അറിയിച്ചുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. അപ്പോഴാണ് ആളാകെ മാറിപ്പോയ കാര്യം പ്രേക്ഷകർക്ക് മനസ്സിലാവുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് നയൻതാര. തന്റെ പുതിയ ഫോട്ടോസെല്ലാം നയൻ‌താര അതിലൂടെയാണ് പങ്കുവെക്കുന്നത്.

ആരാധകർ ഏറെ കാത്തിരുന്ന നയൻതാരയുടെ ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ക്യൂട്ട് ലുക്കിൽ ലെഹങ്കയിൽ സുന്ദരിയായ നയൻതാരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് റൈൻബോ മീഡിയയാണ്. സൗചികയുടെ വസ്ത്രങ്ങളിൽ തിളങ്ങിയ മാളവികയെ മേക്കപ്പ് ചെയ്തിരിക്കുന്നത് അശ്വതി വിപുലാണ്.

CATEGORIES
TAGS