‘പോയസ് ​ഗാർഡനിൽ ആഡംബര വീട് വാങ്ങി നയൻ‌താര, വിവാഹശേഷം താമസം മാറും?’ – ഏറ്റെടുത്ത് ആരാധകർ

തമിഴകത്തെ സൂപ്പർ താരങ്ങളുടെ എല്ലാം സ്വപ്നഭവനം പണിതുയർന്ന പോയസ് ഗാർഡനിൽ നയൻതാരയും വീട് വാങ്ങുന്നു. ചെന്നൈയിലെ ഏറ്റവും വിലയേറിയ പാർപ്പിട മേഖലയായ പോയസ് ഗാർഡനിലാണ് കോടികൾ മുടക്കി നയൻതാര വീട് വാങ്ങുന്നത്. തമിഴകത്തെ മുൻ മുഖ്യമന്ത്രി ജയലളിത, സൂപ്പർതാരം രജനീകാന്ത് എന്നിവരുടെ വീടും പോയസ് ഗാർഡനിലാണ്.

രജനീകാന്തിന്റെ മരുമകനും തമിഴകത്തെ പ്രമുഖ താരവുമായ ധനുഷും കോടികൾ മുടക്കി പോയസ് ഗാർഡനിൽ വീട് വെക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നാല് കിടപ്പുമുറികളുള്ള ഒരു ആഡംബര വീട് ആണ് നയൻതാര ഇപ്പോൾ വാങ്ങിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോടികൾ മുടക്കിയാണ് നയൻ‌താര പുതിയ വീട് സ്വന്തമാക്കുന്നത്.

രജനിയുടെ വീടിന് സമീപത്ത് തന്നെയാണ് നയൻതാരയുടെ പുതിയ വീട്. ഒരു സ്വകാര്യ ചാനലിലെ പ്രോഗ്രാമിന് ഇടയിലാണ് നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന താരം പുറത്തുവിട്ടത്. പുതിയ വീട് വാങ്ങുന്നു എന്ന വാർത്ത പുറത്തുവന്നത് മുതൽ തന്നെ താരങ്ങളുടെ വിവാഹവും അടുത്തു തന്നെ ഉണ്ടാകും എന്നാണ് ആരാധകരും പറയുന്നത്.

2022 ആദ്യത്തിൽ ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരും ഈ പുതിയ വീട്ടിലേക്ക് താമസം മാറുമെന്നും വാർത്തകൾ വരുന്നുണ്ട്. വിഘ്നേഷ് സംവിധാനം ചെയ്യുന്ന ‘കാത്തു വാക്കുള രണ്ട് കാതൽ’ എന്ന വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിലാണ് ഇനി നയൻതാരയുടെ പുറത്തിറങ്ങാനുള്ളത്.

CATEGORIES
TAGS