‘ദാദാസാഹിബ്‌ ഫാൽക്കെ അവാർഡിന് അർഹയായി നയൻ‌താര, ഈ ബഹുമതിക്ക് നന്ദിയെന്ന് താരം..’ – ഫോട്ടോസ് വൈറൽ

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ദാദാസാഹിബ്‌ ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരത്തിന് അർഹയായി നടി നയൻ‌താര. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻ‌താരയ്ക്ക് ആദ്യമായിട്ടാണ് ഈ അവാർഡ് ലഭിക്കുന്നത്. ഏറ്റവും ബഹുമുഖ നടിയ്ക്ക് ഉള്ള അവാർഡാണ് നയൻതാരയ്ക്ക് ലഭിച്ചത്. അവാർഡ് ലഭിച്ചതിന്റെ സന്തോഷം നയൻ‌താര തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

മുംബൈയിൽ വച്ചാണ് പുരസ്കാര വിതരണം നടന്നത്. ഷാരൂഖ് ഖാൻ, റാണി മുഖർജി, കരീന കപൂർ, വിക്രാന്ത് മാസി, ഷാഹിദ് കപൂർ, ആദിത്യ റോയ് കപൂർ, സന്ദീപ് റെഡ്ഡി വംഗ തുടങ്ങി നിരവധി പ്രമുഖർ മഹത്തായ അവാർഡ് ചടങ്ങിൽ പങ്കെടുത്തു. ജവാനാണ് മികച്ച സിനിമയായി തിരഞ്ഞെടുത്തത്. ജവാനിലെ പ്രകടനത്തിന് ഷാരൂഖ് ഖാനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ബോളിവുഡ് സുന്ദരി റാണി മുഖർജിയാണ് മികച്ച നടി.

സന്ദീപ് റെഡ്ഡി വംഗയാണ് മികച്ച സംവിധായകൻ. അനിമൽ എന്ന സിനിമയിലൂടെയാണ് സന്ദീപ് ഈ അവാർഡിന് അർഹയായത്. ക്രിട്ടിക്സ് അവാർഡിൽ 12ത് ഫെയിൽ മികച്ച സിനിമയായപ്പോൾ, വിക്കി കൗശൽ, കരീന കപൂർ എന്നിവരാണ് ക്രിറ്റിക്സിൽ മികച്ച അഭിനേതാക്കളായി തിരഞ്ഞെടുത്തത്. അവാർഡും പിടിച്ചുനിൽകുന്ന ഫോട്ടോസാണ് നയൻ‌താര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

ഇളം മഞ്ഞ നിറത്തിലെ സാരി ധരിച്ചാണ് അവാർഡ് വാങ്ങിക്കാൻ നയൻ‌താര എത്തിയത്. സാരിയിൽ അതി സുന്ദരിയായിട്ടുണ്ടെന്ന് ആരാധകരും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഭർത്താവ് വിഘ്‌നേഷും അഭിപ്രായപ്പെട്ടു. അവാർഡിന് അർഹയായ താരത്തിന് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് ആരാധകരും താരങ്ങളും കമന്റുകളും ഇട്ടിട്ടുണ്ട്. ഈ പൂവുമായി ഞാൻ പ്രണയത്തിലാണ് എന്ന ക്യാപ്ഷനോടെയാണ് വിഘ്‌നേശ് ഫോട്ടോസ് പോസ്റ്റ് ചെയ്തത്.