February 27, 2024

‘യുവനടിമാരെ വെല്ലുന്ന ലുക്കിൽ നടി നവ്യ നായർ, കട്ട സ്റ്റൈലിഷ് എന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റിയത്. ആ സമയത്ത് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച നവ്യ, രണ്ട് തവണ കേരള സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

2002-ലും 2005-ലുമാണ് നവ്യ അവാർഡുകൾ നേടിയത്. 2010 വരെ സിനിമയിൽ സജീവമായ നിന്ന നവ്യ പിന്നീട് വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. 2010-ലായിരുന്നു നവ്യ വിവാഹിതയായത്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് ഇടയ്ക്ക് വിട്ടുനിൽക്കുകയും ചെയ്തു. ഒരു മകനും താരത്തിനുണ്ട്. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ.

തിരിച്ചുവരവിലും നായികയായി തന്നെയായിരുന്നു നവ്യ എത്തിയത്. ഒരുത്തീ എന്ന സിനിമയിലാണ് തിരിച്ചുവരവിൽ ആദ്യം അഭിനയിച്ചത്. നവ്യയും വിനായകനുമാണ് അതിൽ പ്രധാന വേഷം ചെയ്തത്. നവ്യയുടെ പ്രകടനത്തിന് ഒരുപാട് പ്രശംസയും ലഭിച്ചിരുന്നു. ജാനകി ജാനേയാണ് നവ്യയുടെ ഇനി വരാനുള്ള സിനിമ. സൈജു ഗോവിന്ദ കുറുപ്പ്, ഷറഫുദ്ധീൻ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്.

ഇപ്പോൾ പുതുമുഖ നായികമാർക്ക് ഇടയിൽ പിടിച്ചു നിൽക്കുക എന്ന് പറയുന്നത് അത്ര എളുപ്പമായ കാര്യമല്ല. പക്ഷേ യുവാനായികമാരെ വെല്ലുന്ന ലുക്കിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് നവ്യ. നിതിൻ സി നന്ദകുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാൾട്ട് സ്റ്റുഡിയോയുടെ ഔട്ട് ഫിറ്റിൽ രാഖിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നമിതയാണ് മേക്കപ്പ് ചെയ്തത്. സ്റ്റൈലിഷ് എന്നാണ് മലയാളികൾ നൽകിയിരിക്കുന്ന കമന്റുകൾ.