‘ചുവപ്പിൽ കലക്കൻ ഹോട്ട് റീൽസുമായി തമന്ന, കമന്റ് ഇട്ടയാളെ കണ്ട് ഞെട്ടി ആരാധകർ..’ – വീഡിയോ കാണാം

പതിനഞ്ചാം വയസ്സിൽ സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി തമന്ന ഭാട്ടിയ. ഒരു ബോളിവുഡ് ചിത്രത്തിലൂടെയാണ് തമന്നയുടെ അരങ്ങേറ്റം. അത് കഴിഞ്ഞ് തെന്നിന്ത്യയിലേക്ക് എത്തിയ തമന്നയെ ഇവിടെയുള്ള പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയത്തിൽ ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും തമന്നയ്ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.

ന്യൂ ഇയർ ദിനത്തിൽ തമന്നയെ പറ്റിയൊരു വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഇടംപിടിച്ചിരുന്നു. ന്യൂ ഇയർ ആഘോഷങ്ങളുടെ സമയത്ത് തമന്ന, ബോളിവുഡ് നടനായ വിജയ് വർമ്മയുമായി ലിപ് ലോക്ക് ചെയ്യുന്ന ഒരു വീഡിയോയാണ് പ്രചരിച്ചിരുന്നത്. സംഭവമായി ബന്ധപ്പെട്ട പക്ഷേ താരത്തിന്റെ പ്രതികരണം ഒന്നും വന്നില്ലായിരുന്നു. പക്ഷേ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു.

തമന്ന കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു റീൽസിന് താഴെ വിജയ് വർമ്മ കമന്റ് ഇട്ടത് വീണ്ടും ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ്. തമന്ന ചുവപ്പ് നിറത്തിലെ പല ഔട്ട് ഫിറ്റുകൾ ധരിച്ച് ഒരു മാഗസിൻ വേണ്ടി ചെയ്ത ഷൂട്ടിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ഹോട്ട് ലുക്കിലാണ് തമന്ന ഷൂട്ട് ചെയ്തിരുന്നത്. ആരാധകരുടെ കമന്റുകൾക്ക് ഇടയിൽ വിജയ് വർമ്മയുടെ കമന്റ് കൂടി വന്നപ്പോൾ പലരും ഞെട്ടി.

ശരിക്കും അപ്പോൾ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് വിജയ് വർമ്മയുടെ കമന്റിന് താഴെ പലരും ചോദിച്ചു. ഫയർ ഇമോജിയാണ് വീഡിയോയ്ക്ക് താഴെ വിജയ് ശർമ്മ ഇട്ടത്. അതെ സമയം തമന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ദിലീപ് നായകനായ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. തമിഴിൽ രജനികാന്തിന്റെ ജയിലറിലും തമന്നയുണ്ട്. അതിൽ മോഹൻലാൽ അതിഥി വേഷത്തിലും അഭിനയിക്കുന്നുണ്ട്.