‘എന്റെ ഹൃദയത്തിൽ ഒരു ഇടമുണ്ട്!! വീണ്ടും ഗോവയിൽ ഹോട്ട് ലുക്കിൽ നടി അഹാന..’ – ഫോട്ടോസ് വൈറൽ

രണ്ട് ദിവസമായി സോഷ്യൽ മീഡിയ അടക്കിഭരിച്ചുകൊണ്ടിരിക്കുകയാണ് നടി അഹാന കൃഷ്ണ. ഗോവയിൽ സുഹൃത്തിന് ഒപ്പം അവധി ആഘോഷിക്കാൻ പോയ അഹാനയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. മൂന്ന് ദിവസവും വ്യത്യസ്തമായ വേഷങ്ങളിൽ അഹാന ഫോട്ടോസ് പങ്കുവച്ചപ്പോൾ, അത് ആരാധകർക്ക് ഏറ്റെടുക്കാതിരിക്കാൻ കഴിഞ്ഞില്ല. ഫാഷൻ സെൻസേഷൻ എന്നാണ് അഹാനയെ വിശേഷിപ്പിക്കുന്നത്.

ഗോവൻ ചിത്രങ്ങൾ കഴിഞ്ഞെന്ന് കരുതിയെങ്കിലും വരട്ടെ, ദാ തന്റെ പുതിയ ചിത്രങ്ങളുമായി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അഹാന. സ്ലീവ് ലെസ് ഔട്ട്.ഫിറ്റിലാണ് ഈ തവണ അഹാന എത്തിയത്. ആ വേഷത്തിൽ കൂളിംഗ് ഗ്ലാസ് വച്ച് കടലിലേക്ക് നോക്കി നിൽക്കുന്ന ഫോട്ടോസാണ് അഹാന പോസ്റ്റ് ചെയ്തത്. ഞങ്ങൾക്ക് റെസ്റ്റ് തരില്ലേ, ഇനി തിരിച്ചുവരുന്നില്ലേ എന്നൊക്കെ കമന്റുകളും വന്നിട്ടുണ്ട്.

ചിത്രങ്ങൾ പങ്കുവെക്കുക മാത്രമല്ല അഹാന ചെയ്തത്, താൻ സന്ദർശിച്ച സ്ഥലം എത്ര പ്രിയപ്പെട്ടതാണെന്ന് കൂടി താരം ക്യാപ്ഷനിൽ കുറിച്ചു. “കാബോ ഡി രാമ കോട്ടയും അതിനപ്പുറം മറഞ്ഞിരിക്കുന്ന മധുരമുള്ള ചെറിയ പെബിൾ ബീച്ചും എന്റെ ഹൃദയത്തിൽ ഒരു ഇടമുണ്ട്..”, അഹാന ഫോട്ടോസിന് ഒപ്പം കുറിച്ചു. ഏത് വേഷവും അഹാനയ്ക്ക് ചേരുമെന്ന് താരം ഒരിക്കൽ കൂടി മലയാളികൾക്ക് മുന്നിൽ തെളിയിച്ചിരിക്കുകയാണ്.

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടുള്ള നടി അല്ലാതിരുന്നിട്ട് കൂടിയും അഹാനയ്ക്ക് ഇത്രയും ആരാധകർ വരാനുള്ള പ്രധാന കാരണം സമൂഹ മാധ്യമങ്ങളിലെ ഈ ഇടപ്പെടലുകളാണ്. മിക്ക ദിനങ്ങളിലും അഹാന ഫോട്ടോസോ സ്റ്റോറീസോ വീഡിയോസോ ഒക്കെ പോസ്റ്റ് ചെയ്യാറുണ്ട്. പലപ്പോഴും അത് നിമിഷ നേരംകൊണ്ട് ആരാധകർ വൈറലാക്കി മാറ്റാറുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി അഹാനയുടെ സിനിമകൾ ഒന്നും ഇറങ്ങിയിട്ടുമില്ല.