‘യുവനടിമാർക്ക് ഒരു വെല്ലുവിളി ആകുമോ!! കട്ട സ്റ്റൈലിഷ് ലുക്കിൽ നടി നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. ആദ്യ സിനിമയിൽ തന്നെ നായികയായ നവ്യയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ എന്നീ സിനിമകളിലും ദിലീപിന്റെ തന്നെ നായികയായി നവ്യ അഭിനയിച്ചു. പക്ഷേ നവ്യയെന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓർമ്മ വരുന്നത് നന്ദനം ആയിരിക്കും.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നവ്യ കാഴ്ചവച്ചത്. അതിലെ അഭിനയത്തിന് നവ്യയ്ക്ക് സംസ്ഥാന അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയിട്ടുള്ള നവ്യ മലയാളത്തിൽ വിവാഹിതയാകുന്നത് വരെ വളരെ സജീവമായി അഭിനയിച്ചരുന്ന ഒരാളാണ്. പിന്നീട് കന്നഡയിൽ ഒന്ന്-രണ്ട് സിനിമകൾ നവ്യ അഭിനയിച്ചിട്ടുണ്ടായിരുന്നു.

കഴിഞ്ഞ വർഷം നവ്യ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവന്നു. ഒരുത്തി എന്ന സിനിമയിലൂടെയാണ് നവ്യ തിരിച്ചുവരവ് അറിയിച്ചത്. ഈ വർഷം പുറത്തിറങ്ങിയ ജാനകി ജാനേ എന്ന സിനിമയിലും നവ്യ തന്നെയായിരുന്നു പ്രധാന വേഷം ചെയ്തിരുന്നത്. ടെലിവിഷൻ രംഗത്തും നവ്യ വളരെ സജീവമാണ്. മഴവിൽ മനോരമയിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പ്രോഗ്രാമിൽ നവ്യ മെന്ററാണ്‌.

ആ പ്രോഗ്രാമിൽ എത്തുമ്പോഴുള്ള നവ്യയുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. സിനിമയിൽ നാടൻ വേഷത്തിൽ കാണാറുള്ള നവ്യയെ അതിൽ ഏറെ സ്റ്റൈലിഷ് ലുക്കിലാണ് കാണാറുള്ളത്. ഈ കഴിഞ്ഞ ദിവസം ഇളം പച്ച നിറത്തിലെ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിക്കുന്ന ലുക്കിൽ നവ്യ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. യുവനടിമാർക്ക് വെല്ലുവിളി ആകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.