ദിലീപിന്റെ നായികയായി സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. ആദ്യ സിനിമയേക്കാൾ നവ്യ കൂടുതൽ ശ്രദ്ധ നേടിയത് നന്ദനം എന്ന സിനിമയിൽ ബാലാമണിയായി അഭിനയിച്ച ശേഷമാണ്. ഒരുപാട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നതിനോടൊപ്പം തന്നെ ധാരാളം പുരസ്കാരങ്ങളും നവ്യയ്ക്ക് ലഭിച്ചു.
പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ നവ്യ അഭിനയിച്ചു. കോമഡി ചിത്രങ്ങളിൽ നായികയായിട്ടാണ് നവ്യ കൂടുതലായി ആ സമയമങ്ങളിൽ അഭിനയിച്ചത്. പലതും ആ സമയത്ത് വലിയ സൂപ്പർഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. മലയാളം കൂടാതെ തമിഴ്, കന്നഡ ഭാഷകളിലെ സിനിമകളിലും നവ്യ നായികയായി തിളങ്ങിയിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് ആ സമയങ്ങളിൽ വാർത്തകളിൽ നിറഞ്ഞ് നിന്നൊരാളാണ് നവ്യ.
നല്ലയൊരു നർത്തകി കൂടിയായ നവ്യ ധാരാളം സ്റ്റേജ് ഷോകളിൽ തന്റെ നൃത്ത പ്രകടനങ്ങൾ ചെയ്തിട്ടുമുണ്ട്. വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമായി ഒന്നും നവ്യ അഭിനയിച്ചിട്ടില്ല. കഴിഞ്ഞ വർഷം മലയാളത്തിൽ ഒരുത്തീ എന്ന സിനിമയിൽ അഭിനയിച്ച് തിരിച്ചുവരവ് നടത്തി നവ്യ. ജാനകി ജാനേ എന്ന സിനിമയാണ് നവ്യയുടെ ഇനി ഇറങ്ങാനായി ഉള്ളത്. അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരുന്നു.
View this post on Instagram
നേരത്തെ പറഞ്ഞതുപോലെ നർത്തകി ആയതുകൊണ്ട് തന്നെ നവ്യയെ മലയാളികൾ കൂടുതൽ സ്നേഹിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം നവ്യ “എന്റെ സൂര്യപ്രകാശത്തിലേക്ക് നൃത്തം ചെയ്യുന്നു..” എന്ന ക്യാപ്ഷനോടെ ഒരു കുഞ്ഞൻ ഡാൻസ് വീഡിയോ പങ്കുവച്ചിരുന്നു. മഞ്ഞ നിറത്തിലെ ചുരിദാർ ധരിച്ച് വളരെ ക്യൂട്ട് ആയിട്ടുള്ള നൃത്ത വീഡിയോ ആരാധകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞിരിക്കുകയാണ്.