‘അന്നും ഇന്നും ഒരു മാറ്റവുമില്ലല്ലോ!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി ജോമോൾ..’ – ഫോട്ടോസ് വൈറൽ

മമ്മൂട്ടി നായകനായ എത്തിയ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി ജോമോൾ. ആദ്യ മൂന്ന് സിനിമകളിൽ ബാലതാരമായി വേഷമിട്ട ജോമോൾ 1998-ൽ സ്നേഹം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് മടങ്ങിയെത്തി. പിന്നീട് നിരവധി സിനിമകളാണ് ജോമോൾ ചെയ്തത്.

അതെ വർഷം പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും ജോമോൾക്ക് ലഭിച്ചു. സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ളതും ദേശീയ അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിനുള്ളതുമാണ് ജോമോളെ തേടിയെത്തിയത്. പഞ്ചാബി ഹൗസ്, മയിൽപ്പീലി കാവ്, നിറം, അരയന്നങ്ങളുടെ വീട്, മേലേവര്യത്തെ മാലാഖകുട്ടികൾ തുടങ്ങിയ സിനിമകളിൽ ജോമോൾ അഭിനയിച്ചിട്ടുണ്ട്.

2002-ൽ ജോമോൾ വിവാഹിതാവുകയും ഹിന്ദു മതത്തിലേക്ക് മാറുകയും, ഗൗരി എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളും താരത്തിനുണ്ട്. 2017-ൽ ജോമോൾ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. പക്ഷേ തുടർന്ന് സിനിമകളിൽ ചെയ്തിട്ടുമില്ല. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ ജോമോൾ വിധികർത്താവായും മെന്ററായുമെല്ലാം സജീവമായി നിന്നിട്ടുമുണ്ട്.

42-കാരിയായ ജോമോളെ ഇപ്പോൾ കണ്ടാൽ ചെറുപ്പക്കാരിയെ പോലെയാണ് തോന്നിക്കുന്നത്. ജോമോളുടെ പുതിയ ചിത്രങ്ങൾ കണ്ടാൽ തന്നെ അത് വ്യക്തമാണ്. സമൂഹ മാധ്യമങ്ങളിൽ ജോമോൾ തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചപ്പോൾ, ഇപ്പോഴും ഒരു മാറ്റവുമില്ലലോ എന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ഏതോ ഒരു ബീച്ച് റിസോർട്ടിൽ നിൽക്കുന്ന ഫോട്ടോയാണ് ജോമോൾ പങ്കുവച്ചത്.