‘ഓണം ലുക്കിൽ തിളങ്ങി നടി നവ്യ നായർ, ചേച്ചിയെ എന്ത് രസാ കാണാൻ എന്ന് ആരാധിക..’ – വീഡിയോ വൈറൽ

സിബി മലയിൽ സംവിധാനം ചെയ്ത ദിലീപ് നായകനായി അഭിനയിച്ച ഇഷ്ടം എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയ താരമാണ് നടി നവ്യ നായർ. പിന്നീട് ദിലീപിന്റെ തന്നെ രണ്ട് സിനിമകളിൽ നായികയായി നവ്യ സിനിമയിൽ ചുവടുറപ്പിക്കുകയും ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ ജന്മനസ്സുകളിലേക്ക് കയറിക്കൂടുകയും ചെയ്ത താരമാണ് നവ്യ.

ഇന്നും നവ്യയെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം എത്തുന്നത് നന്ദനത്തിലെ ബാലാമണി തന്നെയാണ്. നിരവധി സൂപ്പർഹിറ്റുകളിൽ 2002-2005 കാലഘട്ടങ്ങളിൽ നവ്യ അഭിനയിച്ചു. 2012 വരെ നവ്യ മലയാളത്തിൽ സജീവമായി നിന്നു. പിന്നീട് കന്നടയിൽ ദൃശ്യത്തിന്റെ രണ്ട് റീമേക്കുകളിൽ മാത്രമാണ് അഭിനയിച്ചു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ കഴിഞ്ഞ വർഷം തിരിച്ചുവന്നു.

ഒരുത്തീ, ജാനകി ജാനേ തുടങ്ങിയ സിനിമകളാണ് തിരിച്ചുവരവിൽ ഇപ്പോൾ നവ്യ ചെയ്തിരിക്കുന്നത്. മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിലെ ജഡ്ജ് ആണ് നവ്യ ഇപ്പോൾ. അതിൽ പങ്കെടുക്കുമ്പോൾ നവ്യ ഇടാറുള്ള ഡ്രെസ്സുകൾ പ്രേക്ഷകർ ഏറെ ശ്രദ്ധിക്കാറുണ്ട്. ഒരു എപ്പിസോഡിൽ നവ്യ സന്യാസിമാരെ കുറിച്ച് പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായി മാറുകയും ട്രോളുകൾ വാങ്ങുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നവ്യ തന്റെ അക്കൗണ്ടിൽ പങ്കുവച്ച് വീഡിയോ ശ്രദ്ധനേടുകയാണ്. ഓണം സ്പെഷ്യൽ ലുക്കിൽ തിളങ്ങിയ നവ്യയുടെ വീഡിയോയുടെ താഴെ ആരാധകരുടെ കമന്റുകൾ കൊണ്ട് നിറയുകയാണ്. “എന്റെ ചേച്ചിക്കുട്ടിയെ എന്ത് രസാ കാണാൻ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല..”, ഒരു ആരാധിക വീഡിയോയുടെ താഴെ ഇട്ട കമന്റ് ആണ്. നവ്യ ഇതിന് മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. രാഖിയുടെ സ്റ്റൈലിങ്ങിൽ ഏക്തയുടെ കോസ്റ്റിയുമാണ് നവ്യ ഇട്ടിരിക്കുന്നത്.