‘ഉപ്പും മുളകിലെ പൂജ ജയറാമല്ലേ ഇത്! ഹണി റോസിനെ വെല്ലുന്ന ലുക്കിൽ അശ്വതി നായർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിൽ റേറ്റിംഗിൽ ഒരുപാട് മുന്നിൽ നിൽക്കുന്ന ഒന്നാണ് ഫ്ലാവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ഉപ്പും മുളകും. ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യരൂപേണ പ്രേക്ഷകർക്ക് കാണിച്ചു തരുന്ന പരമ്പരയാണ് ഇത്. മറ്റു സീരിയലുകളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് ഉപ്പും മുളകും. രണ്ട് സീസണുകളായി 1500-ൽ അധികം എപ്പിസോഡുകളും പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.

ആദ്യ സീസണിൽ അതിലെ ഒരു പ്രധാന കഥാപാത്രമായ ലച്ചുവിനെ അവതരിപ്പിച്ച ജൂഹി പിന്മാറിയപ്പോൾ പരമ്പരയെ വലിയ രീതിയിൽ അത് ബാധിച്ചിരുന്നു. പക്ഷേ ഒരു പരിധി വരെ അവർക്ക് റേറ്റിംഗ് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത് പുതിയായൊരു കഥാപാത്രത്തെ കൊണ്ടുവന്നപ്പോഴാണ്. ആദ്യം ലച്ചുവിന് പകരം ആണെന്ന് പ്രേക്ഷകർ ചിന്തിച്ചെങ്കിലും മുടിയൻ എന്ന കഥാപാത്രത്തിന്റെ കടുത്ത ആരാധികയായ ഒരു കഥാപാത്രത്തെയാണ് കൊണ്ടുവന്നത്.

പൂജ ജയറാം എന്ന ആ കഥാപാത്രം ചെയ്തത് ടെലിവിഷൻ അവതാരകയായി തുടങ്ങിയ അശ്വതി എസ് നായർ ആയിരുന്നു. ഉപ്പും മുളകും അശ്വതിക്ക് വലിയയൊരു വഴിത്തിരിവായി മാറിയിരുന്നു. അഭിനയത്തിലൂടെ ഒരുപാട് അവസരങ്ങൾ അശ്വതിയ്ക്ക് ലഭിച്ചു. വെബ് സീരീസുകളിലും പരമ്പരകളിലും അശ്വതി അഭിനയിച്ചു. ഇപ്പോൾ ലേഡീസ് റൂം എന്ന കൗമദി ചാനലിൽ പരമ്പരയിൽ അഭിനയിക്കുകയാണ് അശ്വതി.

സമൂഹ മാധ്യമങ്ങളിലും സജീവമായ അശ്വതി റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ ചെയ്യാറുണ്ട്. അശ്വതിയുടെ പുതിയ ഫോട്ടോസാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള അശ്വതിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് സുഹൃത്ത് സൗമ്യയാണ്. ഇംഗ്ലീഷ് കളേഴ്സിന്റെ ഔട്ട് ഫിറ്റാണ് അശ്വതി ധരിച്ചിരിക്കുന്നത്. ഹണി റോസിനെ വെല്ലുന്ന ലുക്കെന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.