‘നിങ്ങളുടെ വാക്കുകൾ ഉയർത്തുക, ശബ്ദമല്ല! ചുവപ്പിൽ കിടിലം ലുക്കിൽ നടി നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമായി അഭിനയിച്ച് ജന്മനസ്സുകളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി നവ്യ നായർ. സിബി മലയിലിന്റെ ഇഷ്ടം എന്ന ചിത്രത്തിലാണ് നവ്യ ആദ്യമായി അഭിനയിക്കുന്നതെങ്കിലും ഒരുപാട് മലയാളികളെ ആരാധകരാക്കി മാറ്റിയത് നന്ദനം എന്ന സിനിമയിലെ പ്രകടനാണ്. ഏതൊരു കൃഷ്ണഭക്തയായിട്ടുള്ള പെൺകുട്ടിയും ആഗ്രഹിക്കുന്ന ഒരു വേഷമായിരുന്നു അത്.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇന്നും നവ്യ അറിയപ്പെടുന്നത് നന്ദനത്തിലെ ബാലാമണിയുടെ റോളിൽ തന്നെയാണ്. ഇടയ്ക്ക് മലയാള സിനിമയിൽ നിന്ന് വിവാഹിതയായ ശേഷം വിട്ടുനിന്ന നവ്യ ഒരു ഇടവേളയ്ക്ക് ഇപ്പുറം 2022-ൽ വീണ്ടും അഭിനയിച്ചത്. കഴിഞ്ഞ വർഷവും നവ്യയുടെ ഒരു സിനിമ റിലീസ് ചെയ്തു. ഈ രണ്ട് സിനിമകളിലും പ്രധാന കഥാപാത്രം അവതരിപ്പിച്ചത് നവ്യ ആയിരുന്നു. 2010ലായിരുന്നു വിവാഹം.

ഒരു മകനാണ് താരത്തിനുള്ളത്. നർത്തകി കൂടിയായ നവ്യ കുട്ടികാലം മൂത്ത ക്ലാസിക്കൽ ഡാൻസുകൾ പഠിക്കുന്നുണ്ട്. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയാണ് താരം. മഴവിൽ മനോരമയിലെ കിടിലം എന്ന ഷോയുടെ ജഡ്ജ് ആയിരുന്നു നവ്യ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശേഷം കന്നടയിലെ ദൃശ്യ, ദൃശ്യ 2 എന്നീ സിനിമകളിലാണ് അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കാൻ ശ്രമിക്കുന്ന ഒരാളാണ് നവ്യ. ഇപ്പോഴിതാ ചുവപ്പ് നിറത്തിലെ ഔട്ട് ഫിറ്റിൽ നവ്യ തിളങ്ങിയിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കീഴടക്കിയിരിക്കുന്നത്. “നിങ്ങളുടെ വാക്കുകൾ ഉയർത്തുക, ശബ്ദമല്ല! മഴയാണ് പൂവ് വളരാൻ കാരണമാകുന്നത് അല്ലാതെ ഇടിമുഴക്കമല്ല..”, ഇതായിരുന്നു നവ്യ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. അഖിൽ പടിമുട്ടം ആണ് ചിത്രങ്ങൾ എടുത്തത്.