‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ!! സ്റ്റൈലിഷ് മേക്കോവറിൽ വീണ്ടും നടി നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. ധന്യ വീണ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഇരുപത് വർഷത്തിൽ അധികമായി സിനിമ മേഖലയിൽ തുടരുന്നു നവ്യ ഇടയ്ക്കിടെ മാത്രമാണ് ചെറിയ ബ്രേക്കുകൾ എടുത്തിരിക്കുന്നത്. ബാക്കി മിക്കപ്പോഴും സിനിമയിൽ തന്നെ തുടരുന്ന ഒരാളായിരുന്നു നവ്യ.

ഈ വർഷമിറങ്ങിയ ജാനകി ജാനേയിൽ പ്രധാന വേഷം അവതരിപ്പിച്ചിരുന്നത് നവ്യ ആയിരുന്നു. കഴിഞ്ഞ വർഷവും നവ്യ പ്രധാന വേഷം അഭിനയിച്ച സിനിമ റിലീസ് ചെയ്തിരുന്നു. വിവാഹിതയായ ശേഷമുള്ള നവ്യയുടെ ശക്തമായ തിരിച്ചുവരവാണ് ഈ രണ്ട് സിനിമകളിലൂടെ കാണാൻ സാധിക്കുന്നത്. ഇത് കൂടാതെ നവ്യ ചില ടെലിവിഷൻ പ്രോഗ്രാമുകളിലും സജീവമായി അതിഥിയായും മെൻറ്ററായും വാരാറുണ്ട്.

ഇപ്പോൾ മഴവിൽ മനോരമയിൽ നടക്കുന്ന കിടിലം എന്ന പ്രോഗ്രാമിൽ മെന്റർമാരിൽ ഒരാളാണ് നവ്യ. അതിൽ പങ്കെടുക്കുന്ന സമയത്ത് നവ്യ ധരിക്കുന്ന വസ്ത്രങ്ങൾ ആരാധകർ ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും സ്റ്റൈലിഷ്, മോഡേൺ ഔട്ട് ഫിറ്റുകളാണ് നവ്യ ഇടാറുള്ളത്. ഇതുവരെ സിനിമയിൽ പോലും നവ്യയെ കാണാത്ത ലുക്കിലാണ് ആ പ്രോഗ്രാമിൽ വരുമ്പോൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.

ഇപ്പോഴിതാ മഞ്ഞ നിറത്തിലെ സ്റ്റൈലിഷ് ഔട്ട് ഫിറ്റിലുള്ള തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നവ്യ. രാഖി ആർ.എൻ ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പ്രശാന്ത് ചൗഹാന്റെ ഡിസൈനിലുള്ള ഔട്ട് ഫിറ്റാണ് നവ്യ ധരിച്ചിരിക്കുന്നത്. നമിതയാണ് മേക്കപ്പ്. ക്യാമറാമാൻ വെഡിങ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ എന്ന് ആരാധകർ കമന്റും ഇട്ടിട്ടുണ്ട്.