‘അവിടെയുമുണ്ട്, ഇവിടെയും ഉണ്ട്, ഡബിളാ! ബാല തോക്ക് കാണിച്ചു പേടിപ്പിച്ചിട്ടില്ല..’ – നിലപാട് മാറ്റി സന്തോഷ് വർക്കി

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് നടൻ ബാലയും യൂട്യൂബറായ ചെകുത്താൻ എന്ന അറിയപ്പെടുന്ന അജു അലക്സും തമ്മിലുള്ള പോര്. ബാല താൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഇല്ലാത്ത സമയത്ത് കൂടെ താമസിച്ച സുഹൃത്തിനോട് തന്നെ കൊ ല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റൂമിലെ സാധനങ്ങൾ തല്ലി തകർത്തുവെന്നും പറഞ്ഞുകൊണ്ട് അജു പൊലീസിൽ പരാതി നൽകിയതോടെ സംഭവങ്ങൾക്ക് തുടക്കം ആകുന്നത്.

ആറാട്ട് സന്തോഷ് വർക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിച്ച വീഡിയോ കളിയാക്കികൊണ്ട് ചെകുത്താൻ വീഡിയോ ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇത് ചോദിക്കാൻ വേണ്ടിയാണ് ബാല ചെകുത്താന്റെ റൂമിലേക്ക് എത്തുന്നത്. ബാലയ്ക്ക് ഒപ്പം സന്തോഷ് വർക്കിയും രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ബാല തോക്ക് കാണിച്ച് പേടിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്നും അജു ആരോപിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും ഭാഗത്ത് നിന്നുള്ള ന്യായീകരണ വീഡിയോയും വരുന്നുണ്ടായിരുന്നു. അജുവിന് ഒപ്പം ആറാട്ട് അണ്ണനും കൂടി വന്ന് ബാല തന്നെയും ഭീഷണിപ്പെടുത്തിയെന്നും തോക്ക് ഉണ്ടായിരുന്നു എന്നുമൊക്കെ പറഞ്ഞിരുന്നു. ഓരോ തവണ ഓരോ കാര്യങ്ങളാണ് സന്തോഷ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞോണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിൽ ഏതാണ് സത്യമെന്ന് ആർക്കും അറിയില്ല.

ഇപ്പോഴിതാ ബാല വീണ്ടും സന്തോഷ് വർക്കിയെ കണ്ട ശേഷമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ്. അതിൽ സന്തോഷ് വർക്കി തനിക്ക് ഇരുപത് വർഷമായി ഒസിഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. താൻ ആരും പൂട്ടിയിട്ടില്ലെന്നും തോക്ക് ഇല്ലായിരുന്നുവെന്നും നേരെ തിരിച്ചുപറയുകയും ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും ഒരിടത്ത് ഉറച്ച് നിൽക്കടാ എന്നാണ് വീഡിയോയുടെ താഴെ മലയാളികൾ കമന്റ് ചെയ്യുന്നത്.