‘വീണിടത്ത് നിന്നും ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ..’ – സന്തോഷ നിമിഷങ്ങളുമായി നടി മഞ്ജു വാര്യർ

ഓഗസ്റ്റ് ആറായ ഇന്ന് ഇന്ത്യയിലുള്ള സൗഹൃദദിനം ആഘോഷിക്കുന്ന ദിവസമാണ്. ഇന്ത്യ, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഓഗസ്റ്റ് ആറിനും മറ്റു ഒട്ടുമിക്ക രാജ്യങ്ങളിലും ജൂലൈ 30-നുമാണ് 2023-ലെ സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. സൗഹൃദത്തിന്റെ വില മനസ്സിലാക്കി എല്ലാവരും സ്നേഹത്തോടെ ജീവിക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്ന ഒരു ദിനമായിട്ടാണ് ലോക സൗഹൃദ ദിനം എല്ലാവരും നോക്കി കാണുന്നത്.

സൗഹൃദ ദിനത്തിൽ മലയാള സിനിമയിലെ താരങ്ങൾ ആരാധകർക്കും തങ്ങളുടെ സുഹൃത്തുക്കളും ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ തന്റെ കൂട്ടുകാർക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സൗഹൃദ ദിനത്തെ ഓർമ്മിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കളും അതുപോലെ സ്വാകാര്യ ജീവിതത്തിലെ സുഹൃത്തുക്കളുടെയും ഒപ്പമുള്ള ഫോട്ടോസ് ചേർത്തിട്ടുണ്ട്.

“നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.
ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്തുതന്നെയായാലും..”, മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഭാവന, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, പ്രിയ കുഞ്ചാക്കോ, ടോവിനോ തോമസ്, മിഥുൻ രമേശ്, നിവിൻ പൊളി, നീരജ് മാധവ് എന്നിവർക്ക് ഒപ്പമുള്ള ഫോട്ടോസ് താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവരെ കൂടാതെ തന്റെ മറ്റു സുഹൃത്തുക്കളുടെയും സഹോദരൻ മധു വാര്യരുടെയും കുടുംബത്തിന്റെയും അമ്മയുടെയും ഒപ്പമുള്ള ഫോട്ടോസും മഞ്ജു ഇതോടൊപ്പം ചേർത്തിട്ടുണ്ട്. എല്ലാവരെയും മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് മഞ്ജുവും രമേശ് പിഷാരടിയും കുഞ്ചാക്കോ ബോബനും ഭാര്യയും ചേർന്ന് ലണ്ടനിൽ ട്രിപ്പ് പോയത്. സുഹൃത്തുകൾക്ക് ഒപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് മഞ്ജു വാര്യർ.