‘ബാലതാരമായി അഭിനയിച്ച കുട്ടിയാണോ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിക്കുന്ന കുട്ടികളെ പ്രേക്ഷകർ എന്നും ഉറ്റുനോക്കാറുണ്ട്. അവർ പിന്നീട് നായകനായോ നായികയായോ ഒക്കെ തിരിച്ചുവരുമെന്നും പ്രേക്ഷകർ കരുത്താറുണ്ട്. പലരും ഇത്തരത്തിൽ തിരിച്ചുവരവും നടത്തിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് ബാലതാരമായി അഭിനയിക്കുന്ന താരങ്ങളുടെ വളർച്ച പ്രേക്ഷകർക്ക് നേരിൽ കാണാൻ സാധിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം.

മലയാളത്തിൽ നിരവധി സിനിമകളിൽ ബാലതാരമായി വേഷമിട്ട ഒരു താരമാണ് നന്ദന വർമ്മ. സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ വന്ന നന്ദന പിന്നീട് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ ജനമനസ്സുകളിൽ ഇടംപിടിക്കുകയും ചെയ്തു. അതിൽ പൃഥ്വിരാജിന് ഒപ്പമുള്ള രംഗങ്ങളിലെ നന്ദനയുടെ പ്രകടനം ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. പിന്നീട് വേറെയും സിനിമകളിൽ നന്ദന അഭിനയിച്ചു.

ടോവിനോ തോമസ് നായകനായ ഗപ്പിയിലെ പ്രകടനമാണ് പിന്നീട് പ്രേക്ഷകരുടെ മനസ്സിലേക്ക് പെട്ടന്ന് ഓർമ്മ വരുന്നത്. അതിൽ ശ്രീനിവാസന്റെ മകളായി ആമിന എന്ന റോളിൽ അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടുകയും ചെയ്തിരുന്നു നന്ദന. ഇനി നന്ദനയെ നായികയായി കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. അതിന്റെ സൂചനകൾ സോഷ്യൽ മീഡിയയിലൂടെ നന്ദന നൽകുന്നുമുണ്ട്.

യാമി എന്ന ഫെമയിൽ ഫാഷൻ ഫോട്ടോഗ്രാഫർ എടുത്ത പുതിയ ട്രഡീഷണൽ ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. പാർവതി എസ് ഉണ്ണിയുടെ സ്റ്റൈലിങ്ങിൽ സാറയാണ് താരത്തിന് ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. പഴയ കുട്ടി താരമാണോ ഇതെന്ന് സംശയിച്ച് പോകുന്നുവെന്ന് മലയാളികളും ചോദിച്ചുപോകുന്നു. വാങ്ക്, ഭ്രമം എന്നീ സിനിമകളാണ് നന്ദനയുടെ അവസാനം പുറത്തിറങ്ങിയത്.